108 രൂപയുടെ പ്ലാനുമായി ബിഎസ്എന്‍എല്‍ ഫോട്ടോ/ എക്‌സ്പ്രസ്‌
Business

28 ദിവസം കാലാവധി, വെറും 108 രൂപയുടെ പ്ലാനുമായി ബിഎസ്എന്‍എല്‍; വിശദാംശങ്ങള്‍

പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 28 ദിവസം കാലാവധിയുള്ള 108 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്.

28 ദിവസവും പരിധിയില്ലാതെ വിളിക്കാം. 28 ജിബി ഡേറ്റയാണ് മറ്റൊരു പ്രത്യേകത. അതായത് ഒരു ദിവസം ഒരു ജിബി വരെ ഡേറ്റ ഉപയോഗിക്കാം. 500 സൗജന്യ എസ്എംഎസ് ആണ് പ്ലാനിന്റെ മറ്റൊരു സവിശേഷത.

അടുത്തിടെ എയര്‍ടെലും ജിയോയും വൊഡഫോണ്‍- ഐഡിയയും റീച്ചാര്‍ജ് നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്ലിലേക്ക് നിരവധി ഉപയോക്താക്കള്‍ പോര്‍ട്ട് ചെയ്തിരുന്നു. ജൂലൈയില്‍ 29 ലക്ഷം ഉപയോക്താക്കളാണ് ബിഎസ്എന്‍എല്ലിലേക്ക് സ്വിച്ച് ചെയ്തത്. ഇതിന്റെ ചുവടുപിടിച്ചാണ് ബജറ്റ് സൗഹൃദ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT