ഫയല്‍ ചിത്രം 
Business

250 രൂപയില്‍ താഴെയുള്ള രണ്ടു പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകള്‍; ആകര്‍ഷകമായ ഓഫറുമായി ബിഎസ്എന്‍എല്‍

ആകര്‍ഷകമായ രണ്ടു പ്രതിമാസ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആകര്‍ഷകമായ രണ്ടു പ്രതിമാസ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍. പ്രതിമാസം 250 രൂപയില്‍ താഴെ മാത്രം ചെലവ് വരുന്ന പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ഇന്നുമുതല്‍ ഈ പ്ലാനുകള്‍ ലഭ്യമാണ്.

228 രൂപയുടെയും 239 രൂപയുടെയും പ്ലാനുകളാണ് അവതരിപ്പിച്ചത്. 228 രൂപയുടെ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിധിയില്ലാതെ വിളിക്കാനും പ്രതിദിനം രണ്ട് ജിബി വരെ ഡേറ്റ ഉപയോഗിക്കാനും സാധിക്കും. കൂടാതെ മറ്റു ആനുകൂല്യങ്ങളും ഈ പ്ലാനില്‍ ലഭ്യമാണ്.

229 പ്ലാനെ അപേക്ഷിച്ച് 239 രൂപയുടെ പ്ലാനില്‍ പത്തുരൂപയുടെ അധിക ടോക്ക് ടൈം മാത്രമാണ് അധിക ആനുകൂല്യം. പ്രതിദിന ഡേറ്റ ഉപയോഗം രണ്ടു ജിബി കഴിഞ്ഞാലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ വേഗത 80 കെബിപിഎസ് ആയി താഴും. പ്രതിദിനം 100 എസ്എംഎസ് വരെ സൗജന്യമായി അയക്കാന്‍ സാധിക്കും.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും