ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് ബിഎസ്എന്‍എല്‍  ഫയൽ ഫോട്ടോ/ എക്‌സ്പ്രസ്‌
Business

7000 എംഎഎച്ച് ബാറ്ററി, 200 എംപി കാമറയോട് കൂടിയ ബിഎസ്എന്‍എല്‍ ഫൈവ് ജി സ്മാര്‍ട്ട് ഫോണ്‍ വരുന്നു?; സത്യമിത്

അടുത്തിടെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളായ ജിയോയും എയര്‍ടെലും വൊഡഫോണ്‍ ഐഡിയയും താരിഫ് നിരക്ക് ഉയര്‍ത്തിയതോടെ നിരവധിപ്പേര്‍ പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്തതായി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്തിടെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളായ ജിയോയും എയര്‍ടെലും വൊഡഫോണ്‍ ഐഡിയയും താരിഫ് നിരക്ക് ഉയര്‍ത്തിയതോടെ നിരവധിപ്പേര്‍ പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്തതായി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചെലവ് കുറഞ്ഞ ജനകീയ പ്ലാനുകള്‍ അവതരിപ്പിക്കുന്ന ബിഎസ്എന്‍എല്‍ ഫോര്‍ജി, ഫൈവ് ജി നെറ്റ് വര്‍ക്ക് വിപുലീകരണത്തിന്റെ പാതയിലാണ്. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ബിഎസ്എന്‍എല്‍.

200 എംപി കാമറയോട് കൂടിയ ഫൈവ് ജി സ്മാര്‍ട്ട് ഫോണ്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കാന്‍ പോകുന്നു എന്ന തരത്തിലാണ് പ്രചാരണം. കരുത്തുറ്റ 7000എംഎഎച്ച് ബാറ്ററിയുള്ള ഫോണാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. ടാറ്റ കമ്പനിയുമായി ചേര്‍ന്നാണ് ഹൈ- എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കാന്‍ പോകുന്നതെന്നാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം. പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ദൃശ്യങ്ങള്‍ വരെ വ്യാപകമാണ് പ്രചരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ബിഎസ്എന്‍എല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് ബിഎസ്എന്‍എല്‍ എക്‌സില്‍ കുറിച്ചു. ഇത്തരം വ്യാജ വാര്‍ത്തകളില്‍ വീഴരുത്. ഇത്തരത്തില്‍ ഫൈവ് ജി ഫോണ്‍ അവതരിപ്പിക്കാന്‍ കമ്പനിക്ക് ഇതുവരെ ഒരു പദ്ധതിയുമില്ല. സാമ്പത്തിക തട്ടിപ്പിനുള്ള ഇത്തരം ശ്രമങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT