സെന്‍സെക്‌സ് ആയിരത്തിന് മുകളില്‍ പിടിഐ/ ഫയൽ
Business

ഇടവേളയ്ക്ക് ശേഷം ബുള്‍ തരംഗം, സെന്‍സെക്‌സ് ആയിരം പോയിന്റ് മുന്നേറി; കുതിപ്പിന് മൂന്ന് കാരണങ്ങള്‍

ഒരു ഇടവേളയ്ക്ക് ശേഷം ആദ്യമായി വ്യാപാരത്തിനിടെ കുതിച്ചിരിക്കുകയാണ് ഓഹരി വിപണി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒരു ഇടവേളയ്ക്ക് ശേഷം വ്യാപാരത്തിനിടെ ഓഹരി വിപണിയില്‍ കുതിപ്പ്. ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്‍റ് മുന്നേറി. സെന്‍സെക്‌സ് 78000 കടന്ന് മുന്നേറുമ്പോള്‍ നിഫ്റ്റി 23500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കനത്ത നഷ്ടം നേരിട്ട ഓഹരിവിപണി ഇന്ന് തിരിച്ചുകയറാന്‍ മൂന്ന് കാരണങ്ങളാണ് വിപണി വിദഗ്ധര്‍ വിശദീകരിക്കുന്നത്.

1. നിഫ്റ്റി സൂചികയിലെ കമ്പനികളുടെ ഓഹരികള്‍ അമിതമായ വിറ്റഴിക്കലിന് വിധേയമായി എന്ന വിലയിരുത്തലാണ് ഓഹരി വിപണിയുടെ തിരിച്ചുവരവിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം അവസ്ഥകളില്‍ ഹ്രസ്വകാലത്തേയ്ക്ക് എങ്കിലും ഒരു കുതിപ്പ് പ്രതീക്ഷിക്കാവുന്നതാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

2. തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1403.40 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്. എന്നാല്‍ ആഭ്യന്തര നിക്ഷേപകര്‍ ഇതിലധികം വാങ്ങിക്കൂട്ടി. അതായത് 2,330.56 കോടി രൂപയുടെ ഓഹരികളാണ് ഇന്നലെ വാങ്ങിയത്. എഫ്‌ഐഐ വില്‍പ്പനയെക്കാള്‍ ആഭ്യന്തര നിക്ഷേപകരുടെ വാങ്ങല്‍ ഗണ്യമായി ഉയരുന്നത് ശക്തമായ ആഭ്യന്തര പിന്തുണയെ സൂചിപ്പിക്കുന്നതാണ്. ഇതും വിപണിയുടെ തിരിച്ചുവരവിന് കാരണമായി.

3. ഏഷ്യന്‍ സ്റ്റോക്കുകള്‍ ഉയരുന്നതും യുഎസ് ബോണ്ടില്‍ നിന്നുള്ള ആദായം കുറയുന്നതും ഡോളര്‍ ദുര്‍ബലമാകുന്നതുമാണ് മറ്റൊരു കാരണം. നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കാബിനറ്റ് നിയമനങ്ങള്‍ക്കായി കാത്തിരിക്കുകയും ഫെഡറല്‍ റിസര്‍വിന്റെ നയ മാറ്റങ്ങള്‍ക്കുള്ള സാധ്യതകള്‍ മുന്‍കൂട്ടി കാണുകയും ചെയ്യുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കുന്നതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍