housing project ഫയൽ
Business

വീട് വാങ്ങാൻ പ്ലാനുണ്ടോ?; കടത്തിൽ മുങ്ങാതിരിക്കാൻ ഇതാ ഒരു ഫോർമുല

ഏറ്റവും പ്രചാരത്തിലുള്ള ഒരു ഫോർമുലയാണ് 3/20/30/40

സമകാലിക മലയാളം ഡെസ്ക്

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇന്ന് വീട് വാങ്ങുന്നതും നിർമ്മിക്കുന്നതും ചെലവേറിയ ഒന്നാണ്. വീട് സ്വന്തമാക്കാൻ എല്ലാവരുടെയും കൈയിൽ റെഡി കാശ് ഉണ്ടാവണമെന്നില്ല. അതിനാൽ പലരും ബാങ്ക് വായ്പ അടക്കം മറ്റു സാമ്പത്തിക മാർഗങ്ങൾ തേടുന്നത് പതിവാണ്. ഭവന വായ്പയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സാമ്പത്തിക പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇപ്പോൾ ഇത്തരത്തിൽ ഭവന വായ്പ എടുക്കുന്നവരെ സഹായിക്കാൻ നിരവധി ഫോർമുലകൾ ലഭ്യമാണ്. ഇതിൽ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഫോർമുലയാണ് 3/20/30/40.

വീട് വാങ്ങുന്നതിനുള്ള 3/20/30/40 റൂൾ എന്താണ്?

3 = വാങ്ങാൻ പോകുന്ന വീടിന്റെ ആകെ ചെലവ് മൊത്തം വാർഷിക വരുമാനത്തിന്റെ മൂന്നിരട്ടി കവിയരുത്.

20 = പരമാവധി 20 വർഷത്തേക്ക് വായ്പ എടുക്കുക. കാരണം 20 വർഷത്തിൽ താഴെയുള്ള കാലാവധിക്ക് വായ്പ എടുക്കുകയാണെങ്കിൽ ഇഎംഐ കൂടുതലായിരിക്കും. മറുവശത്ത് 20 വർഷത്തിൽ കൂടുതൽ കാലാവധി തിരഞ്ഞെടുക്കുകയാണെങ്കിൽ ഇഎംഐ കുറവായിരിക്കും. പക്ഷേ ബാങ്കിന് പലിശയായി ധാരാളം പണം നൽകേണ്ടിവരും.

30 = ഭവനവായ്പ ഇഎംഐ പ്രതിമാസം കൈയിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 30 ശതമാനത്തിൽ കൂടരുത്.

40 = സ്വന്തം പോക്കറ്റിൽ നിന്ന് വീടിന്റെ വിലയുടെ 40 ശതമാനമെങ്കിലും ഡൗൺ പേയ്മെന്റ് നടത്തുക. ഡൗൺ പേയ്‌മെന്റ് ആയി കൂടുതൽ തുക നീക്കിവെയ്ക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്.

ഉദാഹരണമായി 75 ലക്ഷം രൂപയുടെ വീട് വാങ്ങണമെങ്കിൽ, ഫോർമുല അനുസരിച്ച്, വാർഷിക വരുമാനം കുറഞ്ഞത് 25 ലക്ഷം രൂപ (25,00,000 x 3 = 75,00,000 രൂപ) ആയിരിക്കണം. 40 ശതമാനം ഡൗൺ പേയ്മെന്റിന് നൽകേണ്ട തുക 30,00,000 രൂപയായിരിക്കും. ഇതിനുശേഷം, 45,00,000 രൂപ വായ്പ എടുത്താൽ മതിയാകും. 20 വർഷത്തേക്ക് 8.5 ശതമാനം പലിശ നിരക്കിൽ ഒരു ബാങ്കിൽ നിന്ന് 45,00,000 രൂപയ്ക്ക് ഭവനവായ്പ എടുക്കുകയാണെങ്കിൽ ഇഎംഐ 39,052 രൂപയായിരിക്കും. ഫോർമുല അനുസരിച്ച്, ശമ്പളത്തിന്റെ 30 ശതമാനത്തിൽ കൂടുതലാകരുത് ഇഎംഐ. എന്നാൽ പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം കണക്കാക്കിയാൽ 62,520 രൂപയാണ് വരിക. അങ്ങനെ നോക്കിയാൽ ഇഎംഐ ഇതിലും കുറവാണ്. അതിനാൽ ഈ ഫോർമുല അനുസരിച്ച് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ വായ്പ അടച്ചുതീർക്കാൻ സാധിക്കും.

Buy House: 3/20/30/40 Rule, its importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി, വിചാരണ നേരിടണം

നാച്വറല്‍ രീതിയില്‍ ഗ്ലൂട്ടത്തയോണ്‍ വര്‍ദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

IPL 2026: പന്തിനെ തളയ്ക്കാൻ അക്ഷറിന് കഴിയുമോ?, ഇന്ന് ലഖ്‌നൗ- ഡൽഹി പോരാട്ടം

റഷ്യന്‍ ഫോട്ടോഗ്രാഫറുടെ ഫോട്ടോഷൂട്ട്, ആനയ്ക്ക് പിങ്ക് ചായമടിച്ചു, പിന്നാലെ ചരിഞ്ഞു, വിവാദം

വേനൽക്കാലത്ത് വളർത്തു നായകൾക്കും നൽകാം കൂടുതൽ സംരക്ഷണം

SCROLL FOR NEXT