ബിവൈഡി സീലിയന്‍ 7 IMAGE CREDIT: BYD
Business

ഒറ്റ ചാര്‍ജില്‍ 567 കിലോമീറ്റര്‍ സഞ്ചരിക്കാം, കരുത്തുറ്റ ബാറ്ററി പായ്ക്ക്; ബിവൈഡിയുടെ പുതിയ ഇലക്ട്രിക് എസ് യുവി നാളെ, അറിയാം സീലിയന്‍ 7

ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി പുതിയ ഇലക്ട്രിക് എസ് യുവി നാളെ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി പുതിയ ഇലക്ട്രിക് എസ് യുവി നാളെ അവതരിപ്പിക്കും. സീലിയന്‍ 7 എന്ന പേരിലുള്ള എസ് യുവിയുടെ വില സംബന്ധിച്ചുള്ള വിവരങ്ങളും നാളെ തന്നെ കമ്പനി പുറത്തുവിട്ടേക്കും. കഴിഞ്ഞ മാസം ഭാരത് മൊബിലിറ്റി ഷോയില്‍ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു.

82.56 kWh ബാറ്ററി പായ്ക്കാണ് ഇതിന് കരുത്തുപകരുക. ഒറ്റ ചാര്‍ജില്‍ 567 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 523 bhp ഉം 690 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന AWD ആണ് ടോപ്പ് പെര്‍ഫോമന്‍സ് വേരിയന്റ്. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വേരിയന്റിന് കഴിയും. ഈ വേരിയന്റില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഒറ്റ ചാര്‍ജില്‍ 542 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

മറ്റൊരു പ്രീമിയം വേരിയന്റ് RWD ആണ്. ഇത് അതേ ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്നു. പക്ഷേ കുറഞ്ഞ പവര്‍ ഔട്ട്പുട്ടാണ് പുറപ്പെടുവിക്കുന്നത്. (308bhp, 380Nm) അന്താരാഷ്ട്ര വിപണികളില്‍, സീലിയന്‍ 7 ഒന്നിലധികം ബാറ്ററി പായ്ക്കുകളില്‍ ലഭ്യമാണ്. എന്നാല്‍, പ്രീമിയം, പെര്‍ഫോമന്‍സ് എന്നി രണ്ട് വേരിയന്റുകളിലും 82.56kWh ബാറ്ററി പായ്ക്കാണ് ലഭ്യമാകുന്നത്. നിരവധി സവിശേഷതകള്‍ നിറഞ്ഞ ഈ എസ്യുവി നാല് ബാഹ്യ ഷേഡുകളില്‍ വരും. ബുക്കിങ് ഇതിനകം 70,000 രൂപയില്‍ ആരംഭിച്ചു.

സീലിയന്‍ 7 ന്റെ എക്‌സ്-ഷോറൂം വില 45 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 60 ലക്ഷം രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 12-സ്പീക്കര്‍ ഡൈനാഡിയോ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, എന്‍എഫ്സി അധിഷ്ഠിത കാര്‍ കീ, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. 360 ഡിഗ്രി ക്യാമറ, 11 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, മഴ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ലെവല്‍-2 ADAS എന്നിവ സുരക്ഷ ഉറപ്പാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT