ബൈജൂസ്, ബൈജൂസ് യൂട്യൂബ് സ്ക്രീൻഷോട്ട് 
Business

ബൈജൂസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ് ഗോയല്‍ രാജിവെച്ചു

എഡ്യൂ ടെക് കമ്പനിയായ ബൈജൂസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ് ഗോയല്‍ രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഡ്യൂ ടെക് കമ്പനിയായ ബൈജൂസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ് ഗോയല്‍ രാജിവെച്ചു. 2022 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് രാജി. അജയ് ഗോയല്‍ വേദാന്ത കമ്പനിയിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചതായി ബൈജൂസിന്റെ പ്രസ്താവനയില്‍ പറയുന്നു.

വ്യവസായ പ്രമുഖനായ പ്രദീപ് കനകിയയെ കമ്പനിയുടെ മുതിര്‍ന്ന ഉപദേശകനായി നിയമിച്ചു. കൂടാതെ കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഫിനാന്‍സ് വിഭാഗം പ്രസിഡന്റ് നിതിന്‍ ഗൊലാനിക്ക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറിന്റെ അധിക ചുമതല നല്‍കിയതായും ബൈജൂസ് അറിയിച്ചു.

'മൂന്ന് മാസത്തിനുള്ളില്‍ 2022 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ എന്നെ സഹായിച്ചതിന് സ്ഥാപകരോടും സഹപ്രവര്‍ത്തകരോടും ഞാന്‍ നന്ദി പറയുന്നു. ചുമതലയില്‍ ഇരുന്നത് ഹ്രസ്വ കാലയളവാണെങ്കിലും തന്നെ പിന്തുച്ചവരെ  ഞാന്‍ അഭിനന്ദിക്കുന്നു,'- ഗോയല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT