ഫയല്‍ ചിത്രം 
Business

കാനറ ബാങ്കിന് 3,656 കോടി രൂപ ലാഭം; 27 ശതമാനത്തിന്‍റെ വര്‍ധന

ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തിലാണ് കാനറ ബാങ്ക് 3656 കോടി രൂപ അറ്റാദായം നേടിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കാനറ ബാങ്കിന് 3,656 കോടി രൂപയുടെ ലാഭം. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തിലാണ് കാനറ ബാങ്ക് 3656 കോടി രൂപ അറ്റാദായം നേടിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26.86 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഉണ്ടായത്.

ബാങ്കിന്റെ ആഗോള ബിസിനസ് 9.87 ശമതാനം വളര്‍ച്ചയോടെ 22,13,360 കോടി രൂപയിലുമെത്തി. 9417 കോടി രൂപയാണ് അറ്റ പലിശ വരുമാനം. അറ്റപലിശ മാര്‍ജിന്‍ 3.02 ശതമാനമായും വര്‍ധിച്ചു. 9,50,430 കോടി രൂപയുടെ വായ്പകള്‍ ആകെ വിതരണം ചെയ്തു. മൊത്ത നിഷ്‌ക്രിയ ആസ്തി 4.39 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.32 ശതമാനമായും നില മെച്ചപ്പെടുത്തി. മൂലധന പര്യാപ്തതാ അനുപാതം 15.78 ശതമാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ രാത്രി മതി, ഇറാനെ പൂർണമായി ഇല്ലാതാക്കും, അത് നാളെ'; ട്രംപിന്റെ ഭീഷണി

യൂറോപ്പിന് ഇന്ന് 'തീ'പിടിക്കും! ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ്- ബയേണ്‍ മ്യൂണിക്ക് 'ക്ലാസിക്ക്'

ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾക്ക് റീഫണ്ട് ചെയ്യാവുന്ന ഡെപ്പോസിറ്റ് ഈടാക്കാം: ഹൈക്കോടതി നിർദേശം

മദ്യ ശാലകള്‍ ഇന്നു വൈകിട്ട് ആറിന് അടയ്ക്കും, 48 മണിക്കൂര്‍ ഡ്രൈ ഡേ

മഹാകുംഭമേളയിലെ 'ഐഐടി ബാബ' ഇപ്പോൾ കുടുംബസ്ഥൻ; ഭാര്യ കർണാടക സ്വദേശിയായ എൻജിനീയർ

SCROLL FOR NEXT