കാഷ്‌ലെസ് മെഡിക്ലെയിം ഒരു മണിക്കൂറിനകം അനുവദിക്കണം പ്രതീകാത്മക ചിത്രം
Business

കാഷ്‌ലെസ് മെഡിക്ലെയിം ഒരു മണിക്കൂറിനകം അനുവദിക്കണം, ഫൈനല്‍ സെറ്റില്‍മെന്റിന് മൂന്നു മണിക്കൂര്‍; ഐആര്‍ഡിഎഐ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ കാഷ്‌ലസ് ക്ലെയിം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒരു മണിക്കൂറിനകം അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ നിര്‍ദേശം. ക്ലെയിം സെറ്റില്‍മെന്റ് ഡിസ്ചാര്‍ജ് ആയി മൂന്നു മണിക്കൂറിനകം ചെയ്യണമെന്നും ഐആര്‍ഡിഎഐ മാസ്റ്റര്‍ സര്‍ക്കുലറില്‍ പറയുന്നു.

കാഷ്‌ലസ് ക്ലെയിമുകള്‍ അതിവേഗം തീര്‍പ്പാക്കണമെന്നതാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം. ഇവ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒരു മണിക്കൂറിനകം അനുവദിക്കണം. ഫൈനല്‍ സെറ്റില്‍മെന്റ് ഡിസ്ചാര്‍ജിനു ശേഷം ആശുപത്രിയില്‍നിന്നുള്ള അപേക്ഷ കിട്ടി മൂന്നു മണിക്കൂറിനകം തീര്‍പ്പാക്കണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പോളിസി ഉടമ മരിച്ചാല്‍ ആശുപത്രികള്‍ ഉടന്‍ മൃതദേഹം ഉടന്‍ വിട്ടു നല്‍കണം. ഇന്‍ഷുറന്‍സ് തുക തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇതിനു തടസ്സമാവരുത്.

പോളിസി കാലത്ത് എപ്പോള്‍ വേണമെങ്കിലും ഉടമയ്ക്ക് പോളിസി അവസാനിപ്പിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബാക്കിയുള്ള പോളിസി കാലത്തേക്കുള്ള തുക ആനുപാതികമായി തിരിച്ചുകിട്ടാന്‍ ഉടമയ്ക്ക് അവകാശമുണ്ട്. പോളിസി അവസാനിപ്പിച്ചാല്‍ ഉടമയ്ക്കു സാമ്പത്തിക നഷ്ടം ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഐആര്‍ഡിഎഐ നടപടി.

ഓംബുഡ്‌സ്മാന്‍ വിധികള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ 30 ദിവസത്തിനകം നടപ്പാക്കണം. ഇങ്ങനെ നടപ്പാക്കാത്ത പക്ഷം പോളിസി ഉടമയ്ക്ക് ദിവസം അയ്യായിരം രൂപ വീതം പിഴത്തുക നല്‍കേണ്ടി വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT