പ്രതീകാത്മക ചിത്രം 
Business

സുരക്ഷാഭീഷണി, പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ക്ക് 'പിടിവീഴും'; നിയന്ത്രണത്തിന് സര്‍ക്കാര്‍ നീക്കം

സുരക്ഷയുടെ പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സുരക്ഷയുടെ പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഫോണിലെ പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ നീക്കം ചെയ്യുന്നതിന് ഉപയോക്താവിന് അവസരം നല്‍കുന്ന തരത്തില്‍ മാറ്റം വരുത്തണമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടേക്കും. ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകള്‍ നിര്‍ബന്ധമായി സ്‌ക്രീനിങ്ങിന് വിധേയമാക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പുതിയ സുരക്ഷാ ചട്ടത്തില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും സാംസങ്, ആപ്പിള്‍ പോലെയുള്ള മുന്‍നിര കമ്പനികള്‍ക്കും നിര്‍ദേശം നടപ്പായാല്‍ തിരിച്ചടി നേരിടേണ്ടി വരും. പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ വഴിയുള്ള ബിസിനസില്‍ ഇടിവ് സംഭവിക്കാന്‍ ഇത് ഇടയാക്കിയേക്കും. ലോകത്തെ വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ.

സുരക്ഷ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. ചാരപ്രവൃത്തി, ഡേറ്റയുടെ ദുരുപയോഗം എന്നിവ തടയുന്നതിനാണ് പുതിയ ചട്ടത്തിലൂടെ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

 പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ചൈന പോലെയുള്ള രാജ്യങ്ങള്‍ ഈ ദൗര്‍ബല്യം മുതലെടുക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നും സര്‍ക്കാാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 2020 മുതല്‍ ചൈനീസ് ബിസിനസുകളെ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. സുരക്ഷാഭീഷണി ചൂണ്ടിക്കാണിച്ച് ഇതുവരെ 300ലധികം ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

SCROLL FOR NEXT