CIAL ACES Launch  
Business

സിയാൽ ഏവിയേഷൻ കൺസൾട്ടൻസി സർവീസിന് തുടക്കമായി: ആദ്യ സംരംഭം പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ

പാർക്ക് ചെയ്യുന്ന വിമാനങ്ങൾക്ക് വൈദ്യുതി നൽകുന്ന സൗകര്യം രാജ്യത്താദ്യമായി നടപ്പാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) വിപുലമായ പ്രവർത്തന പരിചയവും സാങ്കേതിക മികവും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന 'സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പർട്ട് സർവീസസ്' (സിയാൽ ഏയ്സസ്) പ്രവർത്തനമാരംഭിച്ചു. സിയാലിന്റെ 32-ാമത് വാർഷിക പൊതുയോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. സിയാലിന്റെ തിലകക്കുറിയായി മാറുന്ന കൺസൾട്ടൻസി വിഭാഗത്തിന്റെ ആദ്യ പദ്ധതി പശ്ചിമ ബംഗാളിലെ ദുർഗാപൂർ വിമാനത്താവളത്തിലാണ് നടപ്പിലാക്കുന്നത്.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ സമഗ്ര ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവള നിർമ്മാണം പൂർണ്ണമായും ഏറ്റെടുത്ത് നടപ്പാക്കാൻ പ്രാപ്തിയുള്ള സമഗ്രമായ കൺസൾട്ടൻസി സേവനമാണ് സിയാൽ ഏയ്സസ് വഴി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിമാനത്താവള നിർമ്മാണ ആസൂത്രണം, റൺവേ വികസനം, കാർഗോ മാനേജ്മെന്റ്, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, വാണിജ്യ വികസനം തുടങ്ങിയ വിവിധ മേഖലകളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങൾക്ക് സിയാൽ വിദഗ്ധ സേവനം ലഭ്യമാക്കും. ദുർഗാപൂർ വിമാനത്താവളത്തിലെ പാസഞ്ചർ വെരിഫിക്കേഷൻ സംവിധാനം വിജയകരമായി ഒരുക്കിക്കൊണ്ടാണ് ഇതിന് തുടക്കമിടുന്നത്.

വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്ന വിമാനങ്ങൾക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള 'ബ്രിഡ്ജ് മൗണ്ട് എക്വിപ്‌മെന്റ് സർവീസിന്റെ' ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്ന ഈ പരിസ്ഥിതി സൗഹൃദ സാങ്കേതിക സൗകര്യം കൊച്ചിയിലെത്തുന്ന എല്ലാ വിമാന സർവീസുകൾക്കും സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തെ അന്താരാഷ്ട്ര മൾട്ടിമോഡൽ ലോജിസ്റ്റിക് ഹബ്ബായി വികസിപ്പിക്കുക, ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കുക, യാത്രക്കാർക്ക് നൂതന സാങ്കേതികവിദ്യയിലൂടെ മികച്ച യാത്രാനുഭവം ഒരുക്കുക തുടങ്ങിയ സുപ്രധാന പദ്ധതികൾക്കും ഉടൻ തുടക്കമിടും.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ മികച്ച പ്രവർത്തന നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഓഹരിയുടമകൾക്ക് 55 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡിന്റെ ശുപാർശയ്ക്ക് വാർഷിക പൊതുയോഗം ഐകകണ്ഠ്യേന അംഗീകാരം നൽകി. 2025-26 സാമ്പത്തിക വർഷത്തിൽ 1,220 കോടി രൂപയുടെ റെക്കോർഡ് മൊത്ത വരുമാനവും 502 കോടി രൂപയുടെ അറ്റാദായവുമാണ് സിയാൽ കൈവരിച്ചത്. ഈ കാലയളവിൽ 73,134 വിമാന സർവീസുകളിലായി 1.14 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനും വിമാനത്താവളത്തിന് സാധിച്ചു. ചടങ്ങിൽ മന്ത്രിയും സിയാൽ ഡയറക്ടറുമായ റോജി എം. ജോൺ, സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി രാജീവ് കെ., ചീഫ് ഫിനാൻഷ്യൽ ഓഫീസർ സജി ഡാനിയേൽ എന്നിവരും പങ്കെടുത്തു.

In a strategic expansion consolidating its operational expertise, Cochin International Airport Limited (CIAL) officially inaugurated its dedicated consultancy wing titled 'CIAL Aviation Consultancy and Expert Services' (CIAL ACES), with its maiden assignment rolling out at the Durgapur Airport in West Bengal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ടിന് പിന്നാലെ നിയമവും കവര്‍ന്നു; ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; ജനാധിപത്യം തകരുന്നത് നോക്കിനില്‍ക്കില്ല'

ആരും കൊതിക്കുന്ന ഓഫര്‍, കുറ്റബോധമില്ല; അല്‍ഫോണ്‍സ് പുത്രനോട് നോ പറഞ്ഞത് എന്തുകൊണ്ട്? ജേസണ്‍ സഞ്ജയ് പറയുന്നു

ഏഷ്യൻ ​ഗെയിംസിൽ 'ഇന്ത്യ vs ഇന്ത്യ' പോരാട്ടം!

എത്തിഹാദ് റെയിലിൽ ദുബൈയിലെത്താം; നേരിട്ട് മെട്രോയിൽ നഗരം ചുറ്റാം; കാർ വേണ്ട, പാത റെഡി

തിരിച്ചെത്തിയ പ്രവാസികൾക്ക് അവസരം; എച്ച്‌.ഡി.എഫ്‌.സി ലൈഫിൽ 25 ഒഴിവുകൾ, നോർക്ക വഴി അപേക്ഷിക്കാം