വീണ്ടും അവസരം... റെയിൽവേയിൽ 4651 ഒഴിവുകൾ; ITI മതി, ഇപ്പോൾ അപേക്ഷിക്കാം

ആകെ 4651 ഒഴിവുകളാണ് ഉള്ളത്. ഐടിഐ യോഗ്യതയുള്ളവർക്ക് ആണ് അവസരം
Railway Apprentice Recruitment 2026
Northern Railway Apprentice Recruitment 2026 for 4651 Vacancies.@trainwalebhaiya
Edited By:
Updated on: 
1 min read

നോർത്തേൺ റെയിൽവേയിൽ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള അപേക്ഷ ക്ഷണിച്ചു. ആകെ 4651 ഒഴിവുകളാണ് ഉള്ളത്. ഐടിഐ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11.

ഒഴിവുകൾ

  • ഫിറ്റർ (വിവിധ വിഭാഗങ്ങൾ): 1,791

  • ഇലക്ട്രീഷ്യൻ (വിവിധ വിഭാഗങ്ങൾ): 775

  • വെൽഡർ: 430

  • മെക്കാനിക് ഡീസൽ: 316

  • കാർപെന്റർ: 213

  • ഇലക്ട്രോണിക്സ് മെക്കാനിക് (വിവിധ വിഭാഗങ്ങൾ): 238

  • സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി): 153

  • റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്: 152

  • മെഷിനിസ്റ്റ്: 120

  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 112

  • പെയിന്റർ: 103

  • വയർമാൻ: 59

Railway Apprentice Recruitment 2026
IOCL: 500 ഒഴിവുകൾ; പ്ലസ് ടു, ഡിപ്ലോമ യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം
  • ബ്ലാക്ക്സ്മിത്ത്: 53

  • കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്: 33

  • ടർണർ: 22

  • ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്: 17

  • മേസൺ: 16

  • മെക്കാനിക് (മോട്ടോർ വെഹിക്കിൾ): 12

  • മെഷീൻ ഓപ്പറേറ്റർ: 11

  • മെറ്റീരിയൽ ഹാൻഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ: 6

  • സ്ലിങ്ങർ: 6

  • ഇൻസ്ട്രുമെന്റ് മെക്കാനിക്: 6

  • ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ: 3

  • ക്രെയിൻ ഓപ്പറേറ്റർ: 2

  • മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്: 2

Railway Apprentice Recruitment 2026
വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ 30,000 രൂപ; പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത

  • അംഗീകൃത ബോർഡിൽനിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.

  • ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

  • വിജ്ഞാപനം പുറത്തിറക്കിയ 2026 നവംബർ 6-നകം ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

Railway Apprentice Recruitment 2026
കൊച്ചി നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപകർക്ക് വൻ അവസരം; 26 ഒഴിവുകൾ, അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ...

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല. പത്താം ക്ലാസിലെയും ഐടിഐയിലെയും മാർക്കുകൾക്ക് തുല്യ വെയിറ്റേജ് നൽകി തയ്യാറാക്കുന്ന മെറിറ്റ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. രണ്ട് പരീക്ഷകളിലെയും മാർക്കിന്റെ ശതമാനം കണക്കാക്കി ശരാശരി പരിഗണിക്കും. മാർക്ക് തുല്യമായാൽ പ്രായം കൂടുതലുള്ള ഉദ്യോഗാർഥിക്ക് മുൻഗണന നൽകും.

Railway Apprentice Recruitment 2026
ONGC: 3047 ഒഴിവുകൾ, പത്താം ക്ലാസ് മതി, ഓയിൽ & നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിൽ വൻ അവസരം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

എങ്ങനെ അപേക്ഷിക്കാം?

നോർത്തേൺ റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrcnr.org സന്ദർശിക്കുക. അപ്രന്റീസ് നിയമനത്തിനുള്ള ഓൺലൈൻ അപേക്ഷാ ലിങ്ക് തുറന്ന് രജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ബാധകമായ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുകയും വേണം.

വിജ്ഞാപനം: https://rrcnr.org/downloads/Notification_Act_Appretice_2026.pdf

Railway Apprentice Recruitment 2026
ഏഴാം ക്ലാസ് മതി... സ്പോർട്സ് സ്കൂളുകളിൽ ജോലി നേടാം; വാർഡൻ മുതൽ ഡോബി വരെ നിരവധി ഒഴിവുകൾ
Railway Apprentice Recruitment 2026
പട്ടികജാതി വികസന വകുപ്പിൽ 1,216 ഒഴിവുകൾ; പ്ലസ് ടു മതി, സ്വന്തം ജില്ലയിൽ നിയമനം
Railway Apprentice Recruitment 2026
RRB: വിജ്ഞാപനമെത്തി... 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?
Summary

Northern Railway Apprentice Recruitment 2026 for 4651 Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER