

കൊച്ചിയിലെ നേവൽ ബേസിലുള്ള നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപക,അനധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 26 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
മാത്തമാറ്റിക്സ്: 01
എക്കണോമിക്സ്: 01
ഹിന്ദി: 02
സോഷ്യൽ സയൻസ്: 01
സംസ്‌കൃതം: 01
സയൻസ്: 01
മാത്തമാറ്റിക്സ്: 01
മ്യൂസിക്: 01
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
സ്പെഷ്യൽ എഡ്യൂക്കേറ്റർ – 01
ഹിന്ദി – 01
ജനറൽ– 04
ആർട്ട് – 01
ഫിസിക്കൽ എജ്യുക്കേഷൻ – 01
ലൈബ്രേറിയൻ – 01
അസിസ്റ്റന്റ് ലൈബ്രേറിയൻ – 01
അക്കാദമിക് കൗൺസിലർ – 01
ലോവർ ഡിവിഷൻ ക്ലർക്ക് – 01
ഗ്രൂപ്പ് ഡി (എം.ടി.എസ്. – പുരുഷൻ) – 02
ഗ്രൂപ്പ് ഡി (എം.ടി.എസ്. – വനിത) – 01
പി.ജി.ടി. തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും 50 ശതമാനം മാർക്കോടെ ബി.എഡും വേണം. പ്ലസ് ടു, ബിരുദ തലങ്ങളിൽ ബന്ധപ്പെട്ട വിഷയം പഠിച്ചിരിക്കണം.
ടി.ജി.ടി. തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദവും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി.എഡും ആവശ്യമാണ്. പ്ലസ് ടു തലത്തിലും ബന്ധപ്പെട്ട വിഷയം പഠിച്ചിരിക്കണം.
പി.ആർ.ടി. തസ്തികകളിലേക്ക് ബിരുദവും ബി.എഡ്./ഡി.എൽ.എഡ്. യോഗ്യതയും വേണം. അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞ് എലമെന്ററി എജ്യുക്കേഷനിൽ രണ്ട് വർഷത്തെ ഡിപ്ലോമയോ നാല് വർഷത്തെ ബി.എൽ.എഡോ നേടിയിരിക്കണം.
ലൈബ്രേറിയൻ തസ്തികയിലേക്ക് ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ലൈബ്രറി സയൻസിൽ ഒരു വർഷത്തെ ഡിപ്ലോമ വേണം. അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിലേക്ക് പ്ലസ് ടുവും ലൈബ്രറി സയൻസിൽ ഒരു വർഷത്തെ ഡിപ്ലോമയും ആവശ്യമാണ്.
ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് ബിരുദമാണ് യോഗ്യത. മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് വേഗത, മൂന്ന് വർഷത്തെ ഓഫീസ് പ്രവൃത്തിപരിചയം, കംപ്യുട്ടർ പരിജ്ഞാനം എന്നിവയും വേണം.
ഗ്രൂപ്പ് ഡി (എം.ടി.എസ്.) തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.
നേവി ചിൽഡ്രൻസ് സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റായ ncskochi.nesnavy.in വഴി ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റിലെ Miscellaneous – Career വിഭാഗത്തിൽ അപേക്ഷാ ലിങ്ക് ലഭ്യമാണ്. തപാൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://drive.scientificstudy.co/preview
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates