ONGC: 3047 ഒഴിവുകൾ, പത്താം ക്ലാസ് മതി, ഓയിൽ & നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിൽ വൻ അവസരം

ബിരുദം, ഡിപ്ലോമ, ഐടിഐ, പത്താം ക്ലാസ് യോഗ്യതെയുള്ളവർക്ക് അപേക്ഷിക്കാം. സോണുകൾ തിരിച്ചാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ongc apprentice recruitment 2026
Oil and Natural Gas Corporation Limited has invited applications for recruitment to 3047 apprentice vacancies.@ONGC_
Edited By:
Updated on: 
2 min read

പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) 3047 അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്തുന്നു. ബിരുദം, ഡിപ്ലോമ, ഐടിഐ, പത്താം ക്ലാസ് യോഗ്യതെയുള്ളവർക്ക് അപേക്ഷിക്കാം. സോണുകൾ തിരിച്ചാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗത്ത് സോണിൽ 269 ഒഴിവുകൾ ഉണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20.

ongc apprentice recruitment 2026
കൊച്ചി മെട്രോയിൽ അപ്രന്റീസ് അവസരം: 70 ഒഴിവുകൾ; പരീക്ഷയോ അഭിമുഖമോ ഇല്ല; നവംബർ 10 വരെ അപേക്ഷിക്കാം

സോണുകൾ തിരിച്ചുള്ള ഇളവുകൾ

  • നോർത്തേൺ സെക്ടർ - 191 ഒഴിവുകൾ

  • മുംബൈ സെക്ടർ - 482 ഒഴിവുകൾ

  • വെസ്റ്റേൺ സെക്ടർ: 1166 ഒഴിവുകൾ

  • ഈസ്റ്റേൺ സെക്ടർ: 674 ഒഴിവുകൾ

  • സതേൺ സെക്ടർ : 269 ഒഴിവുകൾ

  • സെൻട്രൽ സെക്ടർ : 267 ഒഴിവുകൾ

ongc apprentice recruitment 2026
ഏഴാം ക്ലാസ് മതി... സ്പോർട്സ് സ്കൂളുകളിൽ ജോലി നേടാം; വാർഡൻ മുതൽ ഡോബി വരെ നിരവധി ഒഴിവുകൾ

സതേൺ സെക്ടർ

  • കാരയ്ക്കൽ (98 ഒഴിവുകൾ): കംപ്യുട്ടർ ഓപ്പറേറ്റർ (22), മെക്കാനിക് ഡീസൽ (13), എക്സിക്യൂട്ടീവ് എച്ച്.ആർ (10), മെക്കാനിക് റഫ്രിജറേഷൻ (6), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (5).

  • കാക്കിനാഡ (76 ഒഴിവുകൾ): കംപ്യുട്ടർ ഓപ്പറേറ്റർ (15), ഇലക്ട്രീഷ്യൻ (15), ഫിറ്റർ (15), സെക്രെട്ടേറിയൽ അസിസ്റ്റന്റ് (10), മെക്കാനിക് റഫ്രിജറേഷൻ (5).

  • രാജമുണ്ട്രി (53 ഒഴിവുകൾ): ഫിറ്റർ (15), ഫയർ സേഫ്റ്റി ടെക്നീഷ്യൻ (11), ഇലക്ട്രീഷ്യൻ (8), സെക്രട്ടേറിയൽ അസിസ്റ്റന്റ് (4), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (4).

  • ചെന്നൈ (40 ഒഴിവുകൾ): സെക്രട്ടേറിയൽ അസിസ്റ്റന്റ് (10), കംപ്യുട്ടർ ഓപ്പറേറ്റർ (9), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (7), എക്സിക്യൂട്ടീവ് എച്ച്.ആർ (7), ഫയർ സേഫ്റ്റി ടെക്നീഷ്യൻ (4), ഇലക്ട്രീഷ്യൻ (3).

ongc apprentice recruitment 2026
പട്ടികജാതി വികസന വകുപ്പിൽ 1,216 ഒഴിവുകൾ; പ്ലസ് ടു മതി, സ്വന്തം ജില്ലയിൽ നിയമനം

മറ്റ് സെക്ടറിലെ ഒഴിവുകൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക

https://ongcindia.com/documents/77751/2660534/Advertisement-engagement-Apprentices2026-27.pdf/e926a825-c08b-6403-60f1-ea0232bcaab8

ongc apprentice recruitment 2026
350 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട ; എഞ്ചിനീയർമാർക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം

വിദ്യാഭ്യാസ യോഗ്യതയും പ്രതിമാസ സ്റ്റൈപ്പൻഡും

ഗ്രാജ്വേറ്റ് അപ്രന്റീസ് (B.A / B.Com / B.Sc / B.B.A / B.E / B.Tech): മാസം 12,300/- രൂപ.

ഡിപ്ലോമ അപ്രന്റീസ് (3 വർഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ): മാസം 10,900/- രൂപ.

ട്രേഡ് അപ്രന്റീസ് (2 വർഷത്തെ ITI കോഴ്സ്): മാസം 10,560/- രൂപ.

ട്രേഡ് അപ്രന്റീസ് (1 വർഷത്തെ ITI കോഴ്സ്): മാസം 9,600/- രൂപ.

ട്രേഡ് അപ്രന്റീസ് (10 അല്ലെങ്കിൽ 12-ാം ക്ലാസ് വിജയം): മാസം 8,200/- രൂപ.

ongc apprentice recruitment 2026
സമയമായി... 660 ഒഴിവുകൾ, ITI യോഗ്യത; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ഥിര നിയമനം നേടാം

യോഗ്യതാ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ (Merit list) ആയിരിക്കും താൽക്കാലിക ലിസ്റ്റ് തയ്യാറാക്കുന്നത്. തുടർന്ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും അന്തിമ സെലക്ഷൻ. ഓൺലൈൻ വഴി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ട്രേഡുകൾക്ക് അനുസരിച്ച് NAPS (https://apprenticeshipindia.gov.in) അല്ലെങ്കിൽ NATS (education.gov.in) പോർട്ടലുകൾ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ongc apprentice recruitment 2026
ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 80 ഒഴിവ്; ഐടിഐ മുതൽ യോഗ്യത
ongc apprentice recruitment 2026
ITI കഴിഞ്ഞോ?, ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 28 ഒഴിവുകൾ; നിയമനം മൈസൂരിൽ
ongc apprentice recruitment 2026
ITI കഴിഞ്ഞോ? KAMCO-യിൽ ഇന്റേൺഷിപ്പ് ചെയ്യാം, സ്റ്റൈപ്പൻഡ് 12,000 രൂപ
Summary

Oil and Natural Gas Corporation Limited has invited applications for recruitment to 3047 apprentice vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER