കൊച്ചി മെട്രോയിൽ അപ്രന്റീസ് അവസരം: 70 ഒഴിവുകൾ; പരീക്ഷയോ അഭിമുഖമോ ഇല്ല; നവംബർ 10 വരെ അപേക്ഷിക്കാം

ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ബി.ബി.എ, ബി.കോം, ബി.സി.എക്കാർക്ക് അവസരം
kmrl jobs
Kochi Metro Rail Limited (KMRL) has invited applications for recruitment to 70 apprenticeship vacancies.
Edited By:
Updated on: 
1 min read

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) വിവിധ ട്രേഡുകളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് പരിശീലന കാലാവധി. ആകെ 70 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നതിന് എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകരിൽനിന്ന് തയ്യാറാക്കുന്ന ഷോർട്ട്‌ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

വിഭാഗങ്ങളും ഒഴിവുകളും:

1. ഗ്രാജുവേറ്റ് അപ്രന്റീസ് (ടെക്നിക്കൽ) – 16 ഒഴിവുകൾ

അപേക്ഷിക്കാൻ സാധിക്കുന്ന കോഴ്സുകൾ: സിവിൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഐ.ടി / കമ്പ്യൂട്ടർ സയൻസ്.

2. ഗ്രാജുവേറ്റ് അപ്രന്റീസ് (നോൺ-ടെക്നിക്കൽ) – 06 ഒഴിവുകൾ

അപേക്ഷിക്കാൻ സാധിക്കുന്ന കോഴ്സുകൾ: ബി.ബി.എ, ബി.കോം, ബി.സി.എ.

3. ഡിപ്ലോമ ടെക്നീഷ്യൻ അപ്രന്റീസ് – 28 ഒഴിവുകൾ

അപേക്ഷിക്കാൻ സാധിക്കുന്ന കോഴ്സുകൾ: ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്.

4. ട്രേഡ് അപ്രന്റീസ് (ITI) – 20 ഒഴിവുകൾ

അപേക്ഷിക്കാൻ സാധിക്കുന്ന ഐ.ടി.ഐ ട്രേഡുകൾ: ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, വെൽഡർ, ഫിറ്റർ, പ്ലംബർ.

kmrl jobs
പട്ടികജാതി വികസന വകുപ്പിൽ 1,216 ഒഴിവുകൾ; പ്ലസ് ടു മതി, സ്വന്തം ജില്ലയിൽ നിയമനം

യോഗ്യതാ മാനദണ്ഡങ്ങൾ:

റഗുലർ കോഴ്സ് വഴി പഠനം പൂർത്തിയാക്കിയവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

ഫൈനൽ പരീക്ഷാഫലം വന്ന് 5 വർഷത്തിനുള്ളിൽ ഉള്ളവരായിരിക്കണം.

അപേക്ഷകർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം.

മുൻപ് അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല.

kmrl jobs
ഏഴാം ക്ലാസ് മതി... സ്പോർട്സ് സ്കൂളുകളിൽ ജോലി നേടാം; വാർഡൻ മുതൽ ഡോബി വരെ നിരവധി ഒഴിവുകൾ

അപേക്ഷിക്കേണ്ട വിധം:

സ്റ്റെപ്പ് 1: ഐ.ടി.ഐ ട്രേഡുകാർ NAPS പോർട്ടലിലോ (https://apprenticeshipindia.gov.in) ഡിഗ്രി/ഡിപ്ലോമക്കാർ NATS പോർട്ടലിലോ (https://nats.education.gov.in/) കയറി പ്രൊഫൈൽ രജിസ്റ്റർ ചെയ്യണം.

സ്റ്റെപ്പ് 2: രജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം, വിജ്ഞാപനത്തോടൊപ്പമുള്ള ബയോഡാറ്റ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കുക:

General Manager (HR, ADMN & TRG),

Kochi Metro Rail Ltd., Corporate Office, 4th Floor,

JLN Stadium Metro Station, Kaloor,

Kochi, Kerala - 682017.

kmrl jobs
മലബാർ കാൻസർ സെന്ററിൽ 20 ഒഴിവ്; നഴ്സ്, തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്...

കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.

https://kochimetro.org/careers/site_media/notifications/217.pdf

Summary

Kochi Metro Rail Limited (KMRL) has invited applications for the recruitment of apprentices across various technical and non-technical disciplines for a one-year training period.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER