IOCL: 500 ഒഴിവുകൾ; പ്ലസ് ടു, ഡിപ്ലോമ യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

ടെക്നീഷ്യൻ അപ്രന്റീസ്, ട്രേഡ് അപ്രന്റീസ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
Indian Oil Corporation job
500 Apprentice Vacancies at Indian Oil Corporation, Apply Online. Indian Oil Corporation
Edited By:
Updated on: 
1 min read

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (IOCL) പൈപ്പ്‌ലൈൻസ് ഡിവിഷനിലെ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 500 ഒഴിവുകളാണ് ഉള്ളത്. ടെക്നീഷ്യൻ അപ്രന്റീസ്, ട്രേഡ് അപ്രന്റീസ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകളും തസ്തികകളും

1. ടെക്നീഷ്യൻ അപ്രന്റീസ്

  • മെക്കാനിക്കൽ

  • ഇലക്ട്രിക്കൽ)

  • ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ

2. ട്രേഡ് അപ്രന്റീസ്

  • അസിസ്റ്റന്റ് – ഹ്യൂമൻ റിസോഴ്സ്

  • അക്കൗണ്ടന്റ്

3. ഡാറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റീസ്)

4. ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ്)

Indian Oil Corporation job
1260 ഒഴിവുകൾ... ഡൽഹി സർക്കാരിൽ ജോലി നേടാം; പത്താം ക്ലാസ് മതി

വിദ്യാഭ്യാസ യോഗ്യത

  • ടെക്നീഷ്യൻ അപ്രന്റീസ് (മെക്കാനിക്കൽ): അംഗീകൃത സ്ഥാപനത്തിൽനിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.

  • ടെക്നീഷ്യൻ അപ്രന്റീസ് (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷത്തെ മുഴുവൻസമയ ഡിപ്ലോമ.

  • ടെക്നീഷ്യൻ അപ്രന്റീസ് (ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ): നിശ്ചയിച്ചിട്ടുള്ള എഞ്ചിനീയറിങ് വിഭാഗങ്ങളിൽ ഡിപ്ലോമ.

Indian Oil Corporation job
ഗുരുവായൂർ ദേവസ്വത്തിൽ 16 ഒഴിവുകൾ: അഭിമുഖത്തിലൂടെ നിയമനം; ലൈൻമാൻ, ഫോട്ടോഗ്രാഫർ, അഡ്മിനിസ്ട്രേറ്റർ....
  • ട്രേഡ് അപ്രന്റീസ് (അസിസ്റ്റന്റ് – ഹ്യൂമൻ റിസോഴ്സ്): അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം.

  • ട്രേഡ് അപ്രന്റീസ് (അക്കൗണ്ടന്റ്): കൊമേഴ്സ് വിഷയത്തിലുള്ള മുഴുവൻസമയ ബിരുദം.

  • ഡാറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ): പ്ലസ് ടു പാസായിരിക്കണം. ബിരുദം നേടിയവർക്ക് അപേക്ഷിക്കാനാകില്ല.

  • ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടുവിന് പുറമേ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഒരു വർഷത്തിൽ താഴെ ദൈർഘ്യമുള്ള ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

Indian Oil Corporation job
പത്താം ക്ലാസ് മതി... ഇന്ത്യൻ റെയിൽവേയിൽ വീണ്ടും അവസരം; 2,861 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക്

വിശദമായ വിജ്ഞാപനം, അപേക്ഷാ മാർഗനിർദേശങ്ങൾ, സർട്ടിഫിക്കറ്റ് മാതൃകകൾ എന്നിവ ഐഒസിഎല്ലിന്റെ ഔദ്യോഗിക അപേക്ഷാ പോർട്ടലിലെ ഡൗൺലോഡ് വിഭാഗത്തിൽ ലഭ്യമാണ്.

ഓൺലൈൻ അപേക്ഷ: https://plapps.indianoilpipelines.in/

വിജ്ഞാപനം https://iocl.com/admin/img/Apprenticeships/Files/c1ee9de273284203b8546936356b9787.pdf

Summary

500 Apprentice Vacancies at Indian Oil Corporation, Apply Online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER