പത്താം ക്ലാസ് മതി... ഇന്ത്യൻ റെയിൽവേയിൽ വീണ്ടും അവസരം; 2,861 ഒഴിവുകൾ

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 2.
railway job
Applications have been invited for the recruitment of 2,861 apprentices across various trades in Central Railway. RRB/x
Edited By:
Updated on: 
1 min read

സെൻട്രൽ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി 2,861 അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. മുംബൈ, ഭുസാവൽ, പൂനെ, നാഗ്പൂർ, സോളാപൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഒഴിവുകൾ. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 2.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

railway job
വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ 30,000 രൂപ; പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത

  • അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.

  • കൂടാതെ അപേക്ഷിക്കുന്ന ട്രേഡിൽ NCVT/SCVT ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

  • ഡിപ്ലോമ, എഞ്ചിനീയറിങ് ബിരുദം നേടിയവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാനാകില്ല.

railway job
പട്ടികജാതി വികസന വകുപ്പിൽ 225 ഒഴിവുകൾ; ക്ലറിക്കൽ അസിസ്റ്റന്റ് ട്രെയിനി, ബിരുദം യോഗ്യത

പ്രധാന ട്രേഡുകളും ഒഴിവുകളുടെ വിവരങ്ങളും

ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, മെക്കാനിക് ഡീസൽ, മെഷിനിസ്റ്റ്, ടർണർ, കാർപെന്റർ, പെയിന്റർ, കാർപെന്റർ,കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA),സ്റ്റെനോഗ്രാഫർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, മേസൺ, പൈപ്പ് ഫിറ്റർ , ഷീറ്റ് മെറ്റൽ വർക്കർ തുടങ്ങിയ നിരവധി ഒഴിവുകളാണ് ഉള്ളത്.

railway job
പട്ടികജാതി വികസന വകുപ്പിൽ 1,216 ഒഴിവുകൾ; പ്ലസ് ടു മതി, സ്വന്തം ജില്ലയിൽ നിയമനം

പ്രായപരിധി

  • അപേക്ഷകന്റെ പ്രായം 15 വയസ്സ് പൂർത്തിയായിരിക്കണം. 24 വയസ്സ് കവിയരുത്.

  • SC/ST വിഭാഗക്കാർക്ക് അഞ്ച് വർഷവും OBC വിഭാഗക്കാർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

  • PwBD വിഭാഗത്തിന് 10 വർഷം വരെ ഇളവ് ലഭിക്കും.

railway job
കൊച്ചി നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപകർക്ക് വൻ അവസരം; 26 ഒഴിവുകൾ, അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ...

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ല. പത്താം ക്ലാസ് മാർക്കും ITI മാർക്കും ചേർന്നുള്ള ശരാശരി ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. രണ്ട് ഉദ്യോഗാർഥികൾക്ക് ഒരേ മാർക്ക് ലഭിച്ചാൽ പ്രായം കൂടിയ ഉദ്യോഗാർഥിക്ക് മുൻഗണന നൽകും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://rrccr.com/rrwc/Files/7131ab94-6fc8-45c1-a2ed-f9191914dcbd.pdf

railway job
RRB: വിജ്ഞാപനമെത്തി... 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?
railway job
സമയമായി... 660 ഒഴിവുകൾ, ITI യോഗ്യത; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ഥിര നിയമനം നേടാം
railway job
കിറ്റ്സിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലനം: 168 ഒഴിവുകൾ; എസ്.എസ്.എൽ.സി, ബിരുദധാരികൾക്ക് അവസരം
Summary

Applications have been invited for the recruitment of 2,861 apprentices across various trades in Central Railway.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER