തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (KITTS) നേതൃത്വത്തിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ കിറ്റ്സ് ആസ്ഥാനത്താണ് പരിശീലനം സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് ലെവൽ ഗൈഡ്, ലോക്കൽ ലെവൽ ഗൈഡ് എന്നീ വിഭാഗങ്ങളിലായി ആകെ 168 സീറ്റുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 9.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
1. സ്റ്റേറ്റ് ലെവൽ ഗൈഡ് (27 സീറ്റുകൾ)
പരിശീലന കാലാവധി: 9 ആഴ്ച.
വിദ്യാഭ്യാസ യോഗ്യത: യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. അല്ലെങ്കിൽ, അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ സംഘടനയിലോ എംബസിയിലോ സാംസ്കാരിക കേന്ദ്രത്തിലോ വിദേശഭാഷയിൽ കുറഞ്ഞത് ആറുമാസത്തെ റെഗുലർ കോഴ്സ് പൂർത്തിയാക്കിയ പ്ലസ് ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
മറ്റ് നിബന്ധനകൾ: ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്. അപേക്ഷകർക്ക് 20 വയസ്സ് പൂർത്തിയായിരിക്കണം.
പരിശീലന ഫീസ്: ജി.എസ്.ടി ഉൾപ്പെടെ 32,745 രൂപ.
2. ലോക്കൽ ലെവൽ ഗൈഡ് (141 സീറ്റുകൾ)
പരിശീലന കാലാവധി: 4 ആഴ്ച.
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, എസ്.എസ്.സി, സി.ബി.എസ്.ഇ അല്ലെങ്കിൽ പത്താം ക്ലാസ് വിജയം.
പ്രായപരിധി: 20 വയസ്സ് പൂർത്തിയായിരിക്കണം.
പരിശീലന ഫീസ്: ജി.എസ്.ടി ഉൾപ്പെടെ 20,355 രൂപ.
പ്രത്യേക നിർദ്ദേശം: ലോക്കൽ ലെവൽ ഗൈഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ സ്വന്തം താമസജില്ലയുടെ ക്വാട്ടയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. മറ്റു ജില്ലകളിലെ ക്വാട്ടയിൽ സമർപ്പിക്കുന്ന അപേക്ഷകൾ പൂർണ്ണമായും നിരസിക്കും.
എഴുത്തുപരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. സ്മാരകങ്ങളെക്കുറിച്ചുള്ള അറിവ്, ചരിത്രം, പൊതുവിജ്ഞാനം എന്നിവ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളായിരിക്കും എഴുത്തുപരീക്ഷയിലുണ്ടാവുക. എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 50 ശതമാനമോ അതിലധികമോ മാർക്ക് നേടുന്നവരെ മാത്രമേ അടുത്ത ഘട്ടമായ അഭിമുഖത്തിന് പരിഗണിക്കൂ. പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്:
https://cmd.kerala.gov.in/wp-content/uploads/2026/10/Life-Mission-Notification-final.pdf
വിജ്ഞാപനം: https://recruitopen.com/cmd/kitts1.html
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates