

ഡൽഹി സർക്കാരിന് കീഴിൽ 1260 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ജൂനിയർ എഞ്ചിനീയർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഇതിൽ വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ കഴിയുന്ന 'ആയ' തസ്തികയിൽ 239 ഒഴിവുകൾ ഉണ്ട്. പത്താം ക്ലാസ് യോഗ്യത മതി. അപേക്ഷകൾ നവംബർ 11 മുതൽ ഡിസംബർ 11 വരെ സമർപ്പിക്കാം.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്/ഇലക്ട്രിക്കൽ)- 185 ഒഴിവുകൾ
മൾട്ടി ടാസ്കിങ് സ്റ്റാഫ്,ജനറൽ ഡ്യൂട്ടി- 757 ഒഴിവുകൾ
ആയ (വനിതകൾ)- 239 ഒഴിവുകൾ
എംടിഎസ് തസ്തികകളിൽ ഭൂരിഭാഗത്തിനും പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.
ചില തസ്തികകളിൽ ഐടിഐ യോഗ്യതയും ആവശ്യമാണ്.
എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ആവശ്യമാണ്.
ചില വകുപ്പുകളിലെ ഡിപ്ലോമ യോഗ്യതക്കാർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്.
അപേക്ഷിക്കുന്ന തസ്തികയുടെ യോഗ്യതാ വ്യവസ്ഥകൾ പ്രത്യേകം പരിശോധിക്കണം.
പ്രായപരിധി
മിക്ക തസ്തികകൾക്കും 18 മുതൽ 27 വയസ് വരെയാണ് പ്രായപരിധി.
ജൂനിയർ എൻജിനീയർ (ഇലക്ട്രിക്) തസ്തികയിൽ 32 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അർഹരായ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായപരിധി ഇളവുകൾ ലഭിക്കും.
2026 ഡിസംബർ 11 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്.
തസ്തിക അനുസരിച്ച് പ്രതിമാസ ശമ്പള സ്കെയിൽ 18,000 രൂപ മുതൽ 1,51,100 രൂപ വരെയാണ്.
എംടിഎസ് തസ്തികകൾക്ക് 18,000–56,900 രൂപയും ജൂനിയർ എഞ്ചിനീയർ തസ്തികകൾക്ക് വകുപ്പിനനുസരിച്ച് വ്യത്യസ്ത ശമ്പള സ്കെയിലുകളുമാണുള്ളത്.
അപേക്ഷകൾ സമർപ്പിക്കാനും ഓരോ വകുപ്പിലെയും ഒഴിവുകൾ പരിശോധിക്കാനും വിജ്ഞാപനം കാണുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates