

ഝാർഖണ്ഡ് സർക്കാരിന് കീഴിലുള്ള റൂറൽ ഹെൽത്ത് മിഷൻ സൊസൈറ്റി (JRHMS) നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 1038 ഒഴിവുകളാണ് ഉള്ളത്. ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 22.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
തസ്തികയുടെ പേര്: കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ (CHO).
ആകെ ഒഴിവുകൾ: 1038 ഒഴിവുകൾ
ശമ്പളം: പ്രതിമാസം 25,000 രൂപ നിശ്ചിത ശമ്പളം. ഇതിനുപുറമെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ (Performance-based incentive) പരമാവധി 15,000 രൂപ വരെ അധികമായി ലഭിക്കും.
B.Sc. (Nursing) അല്ലെങ്കിൽ Post Basic B.Sc. (Nursing).
കൂടാതെ 2016-2020 അധ്യയന വർഷത്തിലോ അതിനു ശേഷമോ വിജയിച്ചവർ ആയിരിക്കണം.
ജനറൽ / EWS: 35 വയസ്സ്
OBC (BC-I / BC-II): 37 വയസ്സ്
ജനറൽ വനിതകൾ: 38 വയസ്സ്
SC / ST: 40 വയസ്സ്
പ്രധാന നിബന്ധനകൾ
ഈ നിയമനം 1 വർഷത്തെ കരാറടിസ്ഥാനത്തിൽ മാത്രമായിരിക്കും.
പ്രകടനത്തിന്റെയും ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ഇത് പുതുക്കാവുന്നതാണ്.
ഇരുപക്ഷത്തിനും ഒരു മാസത്തെ മുൻകൂർ നോട്ടീസ് നൽകി കരാർ അവസാനിപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും വിജ്ഞാപനം സന്ദർശിക്കുക.
https://jrhms.jharkhand.gov.in/uploads/reports/a06bf5c1-c60c-49f8-b1dd-d18759428df7.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates