

ഇൻഡിഗോ എയർലൈൻസിൽ ജോലി നേടാൻ മികച്ച അവസരം. ക്യാബിൻ ക്രൂ വിഭാഗത്തിൽ നിയമനം നടത്താൻ കമ്പനി കൊച്ചിയിൽ അഭിമുഖം നടത്തുന്നു. പ്ലസ് 2 ആണ് യോഗ്യത. മുൻ പരിചയം നിർബന്ധമില്ല. താല്പര്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈൻ രജിസ്ട്രേഷനും അസസ്മെന്റും നിർബന്ധമാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്തവരെ മാത്രമാണ് അഭിമുഖത്തിന് ക്ഷണിക്കുക.
മുൻപരിചയമില്ലാത്ത ഉദ്യോഗാർഥികൾക്ക് 18–27 വയസ്സാണ് പ്രായപരിധി.
സാധുവായ ഇന്ത്യൻ പാസ്പോർട്ട് ആവശ്യമാണ്.
അംഗീകൃത ബോർഡിൽനിന്ന് പ്ലസ് ടു പാസായിരിക്കണം.
ഇംഗ്ലീഷിലും ഹിന്ദിയിലും വ്യക്തമായി സംസാരിക്കാനുള്ള കഴിവ് ആവശ്യമാണ്.
കുറഞ്ഞത് 155 സെന്റിമീറ്റർ ഉയരവും ഉയരത്തിന് ആനുപാതികമായ ഭാരവും വേണം.
യൂണിഫോമിൽ കാണാവുന്ന ടാറ്റൂകൾ അനുവദനീയമല്ല.
ഇന്ത്യയിലെ വിവിധ ബേസുകളിലേക്ക് മാറി ജോലി ചെയ്യാനുള്ള സന്നദ്ധതയും ആവശ്യമാണ്.
എങ്ങനെ അപേക്ഷ സമർപ്പിക്കാം ?
ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ എങ്ങനെ സമർപ്പിക്കണം എന്നറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത വിഡിയോ കാണുക.
https://www.goindigo.in/content/dam/s6web/in/en/assets/careers/6a6c9c29af200_indigo_walkthrough.mp4
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
21st November 2026 - Kochi.
Walk In Time : 10:00 am to 01:00 pm.
Venue : Skywings Aviation & Logistics, Pallissery Road, NH Bypass, Behind Starbucks Coffee, Kochi, Kerala - 682032.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.goindigo.in/careers/hiringevents/inflightservicesevents.html
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates