

മലയാളം മിഷൻ ഓഫീസിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു. ഓഫീസ് അറ്റൻഡന്റ്,സ്വീപ്പർ, ഡ്രൈവർ വിഭാഗത്തിലാണ് ഒഴിവുകൾ. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
പത്താം തരം പാസായിരിക്കണം.
2 വീലർ ലൈസൻസ് ഉണ്ടായിരിക്കണം
4 വീലർ ലൈസൻസ് അഭികാമ്യം
മിഷന്റെ പ്രവർത്തന രീതികൾക്കനുസരിച്ച് ഏതുസമയവും ജോലിചെയ്യാനുള്ള സന്നദ്ധത. ജനറൽ വിഭാഗത്തിന് പ്രായ പരിധി 01.01.2026 ൽ 40 വയസ് കവിയാൻ പാടില്ല.
മുൻഗണന വിഭാഗത്തിന് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കുന്നതാണ്.
ഏഴാം തരം പാസായിരിക്കണം.
എഴുത്തും വായനയും അറിഞ്ഞിരിക്കണം
മിഷന്റെ പ്രവർത്തന രീതികൾക്കനുസരിച്ച് ഏതുസമയവും ജോലിചെയ്യാനുള്ള സന്നദ്ധത. പ്രായ പരിധി 01.01.2026 ൽ 50 വയസ് കവിയാൻ പാടില്ല.
ഏഴാം തരം പാസായിരിക്കണം. എഴുത്തും വായനയും അറിഞ്ഞിരിക്കണം
ഡ്രൈവിംഗിൽ സാധുതയുള്ള (വാലിഡിറ്റിയുള്ള) ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്, ഡ്രൈവേഴ്സ് ബാഡ്‌ജ് എന്നിവ ഉണ്ടായിരിക്കണം.
മിഷന്റെ പ്രവർത്തന രീതികൾക്കനുസരിച്ച് ഏതുസമയവും ജോലിചെയ്യാനുള്ള സന്നദ്ധത.
ജനറൽ വിഭാഗത്തിന് പ്രായ പരിധി 01.01.2026 ൽ 42 വയസ് കവിയാൻ പാടില്ല.
മുൻഗണന വിഭാഗത്തിന് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.11.2026 വൈകുന്നേരം 5 മണിയാണ്. അപേക്ഷകൾ ഓൺലൈനായും നേരിട്ടും തപാൽ മാർഗവും സമർപ്പിക്കാവുന്നതാണ്.
മലയാളം മിഷൻ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. 12.11.2026 രാവിലെ 10.30 ന് തിരുവനന്തപുരം തൈക്കാടുള്ള മലയാളം മിഷൻ ഓഫീസിൽ ആണ് അഭിമുഖം നടക്കുന്നത്.
യോഗ്യത, പ്രായം, വയസിളവിനുള്ള അർഹത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട വിലാസം. 'MALAYALAM MISSION, TC No. 25/801(15), Artech Meenakshi Plaza, 7th Floor, Thycaud, Thiruvananthapuram-695 014'
Ph.8078920247
malayalammissionkerala01@gmail.com
വിജ്ഞാപനം: https://api.mm.kerala.gov.in/uploads/newsletters/Ug1qWBGcp81zXPJltALMTq5RAxRzqNkYo7jSdqGe.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates