

ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ വിവിധ തസ്തികകളിലായി നിയമനത്തിന് അവസരം. അസിസ്റ്റന്റ് ലൈൻമാൻ, വെറ്ററിനറി സർജൻ, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അകെ 16 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓരോ ഒഴിവുകളും വിശദമായി പരിശോധിക്കാം.
ഒഴിവുകൾ: 03
മതം: ഹിന്ദു മതത്തിൽപ്പെട്ടവർ ആയിരിക്കണം.
വിദ്യാഭ്യാസം: S.S.L.C/തത്തുല്യ പരീക്ഷ അല്ലെങ്കിൽ ടെക്നിക്കൽ സെക്കൻഡറി സ്കൂൾ പാസായിരിക്കണം.
സാങ്കേതിക യോഗ്യത: വയർമാൻ/ഇലക്ട്രീഷ്യൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ സർക്കാർ നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായപരിധി: 01.01.2026-ൽ 20 നും 36 നും മധ്യേ (2.1.1990-നും 2.1.2006-നും മദ്ധ്യേ ജനിച്ചവരായിരിക്കണം). സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വേതനം: ദിവസം 730/- രൂപ.
അഭിമുഖം: 09.11.2026-ന് രാവിലെ 10:00 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച്
ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അന്ന് രാവിലെ 9:00 മണിക്ക് മുൻപ് അസ്സൽ രേഖകളും പകർപ്പുകളും ഐഡി പ്രൂഫും സഹിതം എത്തിച്ചേരേണ്ടതാണ്.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ഒഴിവുകൾ: 11
മതം: ഹിന്ദു മതത്തിൽപ്പെട്ടവർ ആയിരിക്കണം.
വിദ്യാഭ്യാസം: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
പ്രവൃത്തിപരിചയം: ഫോട്ടോഗ്രാഫിയിൽ 5 വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
പ്രത്യേക നിബന്ധന: ഹൈ റെസല്യൂഷൻ ഡിജിറ്റൽ ക്യാമറ സ്വന്തമായി ഉണ്ടായിരിക്കണം.
പ്രായപരിധി: 01.01.2026-ൽ 25 വയസ്സ് തികഞ്ഞവരും 50 വയസ്സ് കവിയാത്തവരും ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വേതനം: പ്രതിദിനം 1,000/- രൂപ.
അഭിമുഖം: 10.11.2026-ന് രാവിലെ 10:00 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച്. ഉദ്യോഗാർഥികൾ ബയോഡാറ്റ, അസ്സൽ രേഖകൾ, പകർപ്പുകൾ, ഐഡി പ്രൂഫ് എന്നിവ സഹിതം അന്ന് രാവിലെ 9:00 മണിക്ക് മുൻപ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി എത്തിച്ചേരേണ്ടതാണ്.
ഒഴിവുകൾ: 01
മതം: ഹിന്ദു മതത്തിൽപ്പെട്ടവർ ആയിരിക്കണം.
വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും: വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി സർജനായി 3 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി: 01.01.2026-ൽ 25 നും 40 നും മധ്യേ (02.01.1986-നും 02.01.2001-നും ഇടയിൽ ജനിച്ചവരായിരിക്കണം). സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വേതനം: പ്രതിമാസം 46,230/- രൂപ.
അഭിമുഖം: 09.11.2026-ന് ഉച്ചയ്ക്ക് 12:00 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച്. ഉദ്യോഗാർഥികൾ ബയോഡാറ്റ, അസ്സൽ രേഖകൾ, പകർപ്പുകൾ, ഐഡി പ്രൂഫ് എന്നിവ സഹിതം അന്ന് രാവിലെ 11:00 മണിക്ക് മുൻപ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി എത്തിച്ചേരേണ്ടതാണ്.
ഒഴിവുകൾ: 01
മതം: ഹിന്ദു മതത്തിൽപ്പെട്ടവർ ആയിരിക്കണം.
വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും: MCA അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ B.Tech ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി: 01.01.2026-ൽ 25 നും 40 നും മധ്യേ (01.01.1986-നും 01.01.2001-നും ഇടയിൽ ജനിച്ചവരായിരിക്കണം). സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വേതനം: പ്രതിമാസം 35,000/- രൂപ.
അപേക്ഷിക്കേണ്ട വിധം: അപേക്ഷാ ഫോറം ദേവസ്വം ഓഫീസിൽ നിന്ന് 02.11.2026 മുതൽ 16.11.2026 വൈകിട്ട് 5 മണി വരെ നേരിട്ട് ലഭിക്കും. തപാൽ മുഖേന അപേക്ഷാ ഫോറം ലഭിക്കില്ല.
അവസാന തീയതി: പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളും 21.11.2026 വൈകിട്ട് 5 മണിക്ക് മുൻപ് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ - 680101.
തസ്തിക: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ HST (Physical Science).
നിയമന രീതി: സ്ഥിരനിയമനം.
കൂടിക്കാഴ്ച: 2026 നവംബർ 11, 12, 13 തീയതികളിൽ ഗുരുവായൂർ തെക്കേനടയിലുള്ള ദേവസ്വം ഓഫീസിൽ (ശ്രീപത്മം ബിൽഡിംഗ്) വെച്ച് നടത്തും.
അറിയിപ്പ്: യോഗ്യരായ ഉദ്യോഗാർഥികളുടെ പട്ടിക ദേവസ്വം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് അറിയിപ്പ് തപാൽ മുഖേന അയച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ: ഉദ്യോഗാർഥികളുടെ പേര്, അഭിമുഖ തീയതി, സമയം എന്നിവ ഉൾപ്പെടുത്തിയ പട്ടികയിൽ 1 മുതൽ 160 വരെയുള്ളവരുടെ വിവരങ്ങളുണ്ട്. രാവിലെ 10:00 മണിക്കും ഉച്ചയ്ക്ക് 2:00 മണിക്കും അഭിമുഖം
അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates