സിഎംഎഫ് ഫോണ്‍ 1 image credit: CMF by Nothing
Business

17000 രൂപ വില!; ഇന്ത്യയില്‍ ബജറ്റ് ഫോണുമായി ബ്രിട്ടീഷ് കമ്പനി, സിഎംഎഫ് ഫോണ്‍ 1

പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ സിഎംഎഫ് ഫോണ്‍ വണ്‍ ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ സിഎംഎഫ് ഫോണ്‍ വണ്‍ ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 20000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തുടക്കമിടാനുള്ള ശ്രമത്തിലാണ് സിഎംഎഫ്.

ബേസിക് വേരിയന്റിനായിരിക്കും 20,000 താഴെ വില വരിക. ഡിസ്‌കൗണ്ട് ഇല്ലാതെ 18000 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡിസ്‌കൗണ്ടോടെ 17000 രൂപയില്‍ താഴെ ലഭിക്കാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

MediaTek Dimensity 7300 SoC പ്രോസസര്‍, 128GB, 256GB എന്നിങ്ങനെ രണ്ട് UFS 2.2 സ്റ്റോറേജ് വേരിയന്റുകള്‍ അടക്കം നിരവധി ഫീച്ചറുകളുമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാന്‍ഡ്സെറ്റിന് 6.7 ഇഞ്ച് OLED ഡിസ്പ്ലേയും 120Hz റിഫ്രഷ് നിരക്കും ഉണ്ടായിരിക്കും. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 50 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 50 മെഗാപിക്‌സല്‍ ഫ്രണ്ട് അല്ലെങ്കില്‍ സെല്‍ഫി ക്യാമറയും ഇതില്‍ ഫീച്ചറായി വന്നേക്കാം. CMF ഫോണ്‍ 1ന് 5,000mAh ബാറ്ററിയും 33W വരെ വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുമായിരിക്കാം മറ്റു ഓപ്ഷനുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

SCROLL FOR NEXT