CNG 
Business

എല്‍എന്‍ജി ഇറക്കുമതി ചെലവ് വര്‍ധിച്ചു; രാജ്യത്ത് സിഎന്‍ജി വില 3.89 രൂപ കൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആറില്‍ സിഎന്‍ജി വില കിലോഗ്രാമിന് 3.89 രൂപ വര്‍ധിപ്പിച്ച് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) ഇറക്കുമതി ചെലവ് വര്‍ധിച്ചതിനെ പിന്നാലെയാണ് നീക്കം. ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. ഐജിഎല്‍ സര്‍വീസ് നടത്തുന്ന എല്ലാ മേഖലകള്‍ക്കും ഈ വിലവര്‍ധനവ് ബാധകമാണ്.

ഡല്‍ഹി കിലോഗ്രാമിന് 86.98 രൂപയാണ് സിഎന്‍ജിയുടെ വില. ഈ വര്‍ഷം സിഎന്‍ജി വിലയിലെ അഞ്ചാമത്തെ വര്‍ധനവാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ആഗോളതലത്തില്‍ ഊര്‍ജ്ജ വിലയിലുണ്ടായ വര്‍ധനവിനെത്തുടര്‍ന്ന് 10 ദിവസത്തിനുള്ളില്‍ നാല് ഘട്ടങ്ങളിലായി ഐജിഎല്‍ കിലോഗ്രാമിന് 6 രൂപ വര്‍ധിപ്പിച്ചിരുന്നു. മെയ് മാസത്തിന് ശേഷമുള്ള ആദ്യ വര്‍ധനവാണിത്.

നോയിഡയിലും ഗാസിയാബാദിലും ഇപ്പോള്‍ സിഎന്‍ജിയുടെ വില കിലോഗ്രാമിന് 95.59 രൂപയും മീററ്റില്‍ 95.47 രൂപയും ഗുരുഗ്രാമില്‍ 92.01 രൂപയുമാണ്. പെട്രോളും ഡീസലും പോലെ, വ്യത്യസ്ത മൂല്യവര്‍ധിത നികുതി ഘടനകള്‍ കാരണം സംസ്ഥാനങ്ങളില്‍ സിഎന്‍ജി വിലകള്‍ വ്യത്യാസപ്പെടാം.

CNG price in the country increased by Rs 3.89

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍