LPG 
Business

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു; സിലിണ്ടറിന് 24 രൂപ കുറഞ്ഞു

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് എല്‍പിജി സിലിണ്ടറിന്റെ വില കുറക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി( LPG) സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍. സിലിണ്ടറൊന്നിന് 24 രൂപയാണ് കമ്പനികള്‍ കുറച്ചത്. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറിന്റെ വില 1723.50 രൂപയായായി. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് എല്‍പിജി സിലിണ്ടറിന്റെ വില കുറക്കുന്നത്. മാസത്തിലൊരിക്കലാണ് എല്‍പിജി വിലയില്‍ എണ്ണ കമ്പനികള്‍ മാറ്റം വരുത്തുന്നത്.

അതേസമയം, ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപ കൂട്ടിയിരുന്നു. ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടിയത്.

ആഗോള അസംസ്‌കൃത എണ്ണ നിരക്കുകളും വിവിധ വിപണി ഘടകങ്ങളും കണക്കിലെടുത്ത് എണ്ണ കമ്പനികള്‍ പതിവായി എല്‍പിജി വില പരിഷ്‌കരിക്കുന്നത്. വിപണന കമ്പനികള്‍ എല്ലാ മാസവും ഒന്നാം തീയതി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തുന്നത് പതിവാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളില്‍ 90 ശതമാനവും ഗാര്‍ഹിക പാചകവാതകമാണ്. 10 ശതമാനം മാത്രമാണ് വാണിജ്യ സിലിണ്ടറുകള്‍.

മോഡല്‍ ശ്രദ്ധിക്കൂ, ഈ ഫോണുകളില്‍ നാളെ മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍