മോഡല്‍ ശ്രദ്ധിക്കൂ, ഈ ഫോണുകളില്‍ നാളെ മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

മെറ്റയുടെ പതിവ് അപ്ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് ചില പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഒഴിവാക്കുന്നത്
WhatsApp
WhatsApp - വാട്‌സ്ആപ്പ്file
Updated on

ന്യൂഡല്‍ഹി: മുന്‍നിര മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ജൂണ്‍ ഒന്നുമുതല്‍ ചില ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല. മെറ്റയുടെ പതിവ് അപ്ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് ചില പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് (WhatsApp ) ഒഴിവാക്കുന്നത്. ആന്‍ഡ്രോയ്ഡ് , ആപ്പിള്‍ ഫോണുകളുടെയും ചില വേര്‍ഷനുകളില്‍ നാളെ മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ചില പഴയ മോഡല്‍ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നായിരുന്നു നേരത്തെ അറിയിച്ചത്. മേയ് അവസാനം മുതല്‍ നിയമം നടപ്പാക്കുമെന്നാണ് ആദ്യം മെറ്റ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഉപഭോക്താക്കള്‍ക്ക് കുറച്ച് സമയം കൂടി കമ്പനി അനുവദിക്കുകയായിരുന്നു. ഈ സമയ പരിധിയാണ് ഇന്ന് അവസാനിക്കുന്നത്.

ഐഒഎസ് അല്ലെങ്കില്‍ പഴയ വേര്‍ഷനുകള്‍, ആന്‍ഡ്രോയ്ഡ് 5 അല്ലെങ്കില്‍ പഴയ വേര്‍ഷനുകള്‍ എന്നിവയിലാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ (ഫസ്റ്റ് ജനറേഷന്‍), സാംസങ് ഗാലക്‌സി എസ് 4, സാംസങ് ഗാലക്സി നോട്ട് 3, സോണി എക്‌സ്പീരിയ, എല്‍.ജി ജി2, വാവെയ് അസെന്‍ഡ് പി6, മോട്ടോ ജി (ഫസ്റ്റ് ജനറേഷന്‍), മോട്ടോറോള റേസര്‍ എച്ച്ഡി, മോട്ടോ ഇ (2014). എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്ന മോഡലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com