ഇനി വെര്‍ട്ടിക്കല്‍ ഫോട്ടോകളും അപ്ലോഡ് ചെയ്യാം; പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റഗ്രാം

സ്മാര്‍ട്ട്ഫോണുകളില്‍ എടുത്ത ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ അതേപടി അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതികള്‍ക്ക് പരിഹാരം
New Instagram update brings vertical photo aspect ratio
ഇൻസ്റ്റയിൽ ( instagram)പുതിയ 3:4 ആസ്‌പെക്ട് റേഷ്യോ വരുന്നുപ്രതീകാത്മക ചിത്രം
Updated on

സ്മാര്‍ട്ട്ഫോണുകളില്‍ എടുത്ത ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ ( instagram) അതേപടി അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതികള്‍ക്ക് പരിഹാരം. ത്രെഡ്സ് വഴി പങ്കിട്ട ഒരു പോസ്റ്റില്‍ ഫോട്ടോ അപ്ലോഡുകള്‍ക്കായി ഒരു പുതിയ 3:4 ആസ്‌പെക്ട് റേഷ്യോ ( 3:4 aspect ratio )വരുന്നതായി ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി പ്രഖ്യാപിച്ചു.

വര്‍ഷങ്ങളായി ഫോട്ടോ അപ്ലോഡുകള്‍ക്ക് 1:1 ആസ്‌പെക്ട് റേഷ്യോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിക്കുന്നത്. ഫോട്ടോയുടെ സൗന്ദര്യാത്മകത നിലനിര്‍ത്താന്‍ ഇത് സഹായകമാണ് എന്ന് ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ ഇതിനെ അനുകൂലിക്കുമ്പോഴും ഭൂരിഭാഗം പേരും സ്മാര്‍ട്ട്ഫോണുകളില്‍ എടുത്ത ഫോട്ടോകള്‍ അതേപടി ഇന്‍സ്റ്റയില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതിയാണ് ഉയര്‍ത്തുന്നത്. ഇതിനാണ് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നത്.

വെര്‍ട്ടിക്കല്‍ ആയി ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. ഇതിന്റെ ഭാഗമായി പുതിയ ഓപ്ഷന്‍ ഡിഫോള്‍ട്ടായി പ്രവര്‍ത്തനക്ഷമമാകും.'ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ 3:4 ആസ്‌പെക്ട് റേഷ്യോയിലുള്ള ഫോട്ടോകളെ പിന്തുണയ്ക്കുന്നു. മിക്കവാറും എല്ലാ ഫോണ്‍ കാമറകളും ഉപയോഗിക്കുന്ന ഫോര്‍മാറ്റ് ആണിത്. ഇനി മുതല്‍, നിങ്ങള്‍ ഒരു 3:4 ചിത്രം അപ്ലോഡ് ചെയ്താല്‍, നിങ്ങള്‍ അത് എടുത്ത അതേ രീതിയില്‍ തന്നെ അത് ഇപ്പോള്‍ ദൃശ്യമാകും,'- മോസേരി പറഞ്ഞു.

സിംഗിള്‍-ഫോട്ടോ പോസ്റ്റുകള്‍ക്കും മള്‍ട്ടി-ഫോട്ടോ പോസ്റ്റുകള്‍ക്കും പുതിയ 3:4 ആസ്‌പെക്ട് റേഷ്യോ ബാധകമാകും. പ്ലാറ്റ്ഫോമിനെ കൂടുതല്‍ ലംബമായ ഉള്ളടക്ക സൗഹൃദമാക്കാനുള്ള ഇന്‍സ്റ്റഗ്രാമിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ സംവിധാനം. ആധുനിക സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനുകളുടെ അളവുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ലേഔട്ടുകള്‍ കൂടുതല്‍ ലംബമാക്കി സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com