ഫയല്‍ ചിത്രം 
Business

കോവിഡ് വാക്സിൻ നിർമാണം സൃഷ്ടിച്ചത് 9 പുതിയ സഹസ്രകോടീശ്വരന്മാരെ

വാക്സിൻ നിർമാണം നടത്തുന്ന കമ്പനികളുടെ സ്ഥാപ ഉടമകളോ, ഓഹരി കൈവശം വെച്ചിരിക്കുന്നവരോ ആണ് ഇവർ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമാണത്തിന്റെ ഭാ​ഗമായി ലോകത്ത് പുതുതായി സഹസ്രകോടീശ്വരന്മാരായത് 9 പേർ. വാക്സിൻ നിർമാണം നടത്തുന്ന കമ്പനികളുടെ സ്ഥാപ ഉടമകളോ, ഓഹരി കൈവശം വെച്ചിരിക്കുന്നവരോ ആണ് ഇവർ.

ആ​ഗോള വാക്സിൻ ലഭ്യതയ്ക്കായി പ്രവർത്തിക്കുന്ന പീപ്പിൾസ് വാക്സിൻ അലയൻസ് ജി20യാണ് പട്ടിക പുറത്തുവിട്ടത്. പീപ്പിൾസ് വാക്സിൻ അലയൻസ് ജി20 നേതാക്കളുടെ ആ​ഗോള ആരോ​ഗ്യ ഉച്ചകോടിയുടെ ഭാ​ഗമായിട്ടാണ് ഇത്. 1.41 ലക്ഷം കോടി രൂപയാണ് പുതിയ സഹസ്രകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത്. 

ഇടത്തരം രാജ്യ‌ങ്ങളിലെ എല്ലാവർക്കും വാക്സിൻ നൽകാൻ ഈ തുക മതിയെന്ന് പീപ്പിൾസ് വാക്സിൻ അലയൻസ് ജി20 പറയുന്നു. കഴിഞ്ഞ വർഷം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ സൈറസ് പൂനാവാലയുടെ സമ്പത്ത് 59,907 കോടി രൂപയായിരുന്നു. 92,856 കോടി രൂപയായാണ് അതിപ്പോൾ ഉയർന്നിരിക്കുന്നത്. 

പുതിയ സഹസ്രകോടീശ്വരന്മാർ ഇവരാണ്, മൊഡേണ സി ഇഒ സ്റ്റെഫാൻ ബാൻസെൽ 31,438 കോടി രൂപ (430 കോടി ഡോളർ). ബിയോൺടെക് സിഇഒ ഉഗൂർ സാഹിൻ  29,228 കോടി രൂപ. മൊഡേണ സ്ഥാപക നിക്ഷേപകൻ തിമോത്തി സ്‌പ്രിങ്ങർ 16,075 കോടി രൂപ. നൗബാർ അഫിയാൻ, മൊഡേണ ചെയർമാൻ 13,883 കോടി രൂപ. റോവി ചെയർമാൻ ഹുവാൻ ലോപ്പസ് ബെൽമൊന്റെ 13,149 കോടി രൂപ. 

മൊഡേണ സ്ഥാപക നിക്ഷേപകൻ റോബട്ട് ലാങ്ങർ 11,689 കോടി രൂപ. കാൻസിനോ ബയോളജിക്സ് സഹസ്ഥാപകൻ ഹു താവോ  9,496 കോടി രൂപ. ചു ഡോങ്ക്‌സ്യു, കാൻസിനോ ബയോളജിക്സ് സീനിയർ വൈസ് പ്രസിഡൻറ് 8,767 രൂപ. മാവോ ഹുയിൻഹോവ, കാൻസിനോ ബയോളജിക്സ് സീനിയർ വൈസ് പ്രസിഡൻറ് 7,306 രൂപ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT