crude oil file
Business

വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ഇന്ധനവില കൂടുമോ?; ബ്രെന്‍ഡ് ക്രൂഡ് വില വീണ്ടും നൂറ് ഡോളര്‍ കടന്നു, ഹോര്‍മുസില്‍ സംഘര്‍ഷം പുകയുന്നു

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണവില വീണ്ടും ബാരലിന് 100 ഡോളര്‍ കടന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണവില വീണ്ടും ബാരലിന് 100 ഡോളര്‍ കടന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളര്‍ കടന്നിരിക്കുകയാണ്. ഇന്ന് എണ്ണവിലയില്‍ 1.46 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയരാന്‍ ഒരു കാരണം. കൂടാതെ ഹോര്‍മുസില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നതിനിടെ, മൂന്ന് കപ്പലുകളെ ഇറാന്‍ ആക്രമിച്ചതും എണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. ഹോര്‍മുസില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് മൂന്ന് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം അഴിച്ചുവിട്ടത്. ഇത് മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ ഇടയാക്കുമെന്ന് വിപണി വിദഗ്ധര്‍ ആശങ്കപ്പെടുന്നു.

വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഓയില്‍ ഫ്യൂച്ചേഴ്‌സും വ്യാഴാഴ്ച രാവിലത്തെ സെഷനില്‍ ബാരലിന് 92 ഡോളറില്‍ നിന്ന് 95 ഡോളറിലേക്ക് ഉയര്‍ന്നു.

Crude oil prices jump over 102 dollar as Iran attacks three ships amid US blockade

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കും'; ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് മോദി, നന്ദന്‍ നിലേക്കനി തലവന്‍

റൈഡ് മോഡിലുള്ള ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?; ബാധ്യതയാവാതിരിക്കാന്‍ ഇതാ 20-4-10 റൂള്‍, അറിയേണ്ടതെല്ലാം

ക്ലീന്‍ സ്വീപ്‌: വൈഭവിന് ഫിഫ്റ്റി, മായങ്ക് യാദവിന് 3 വിക്കറ്റ്; പരമ്പര തൂത്തുവാരി ഇന്ത്യ

ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് മോദി, ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സിദ്ധരാമയ്യ, പരമ്പര തൂത്തുവാരി ഇന്ത്യ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'എന്നോടെങ്കിലും പറയാമായിരുന്നില്ലേ, ഞാന്‍ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിച്ചേനെ...'; കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ മമ്മൂട്ടി