ഫയല്‍ ചിത്രം 
Business

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലേ? ഇടപാട് തടസപ്പെടും; മുന്നറിയിപ്പുമായി എസ്ബിഐ

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലേ? ഇടപാട് തടസപ്പെടും; മുന്നറിയിപ്പുമായി എസ്ബിഐ

Author : സമകാലിക മലയാളം ഡെസ്ക്

പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് ഉപഭോക്താക്കക്കളോട് ആവശ്യപ്പെട്ട് എസ്ബിഐ. പാൻ അസാധുവായാൽ ബാങ്ക് ഇടപാടുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 31 ആണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഒടുവിൽ ആറ് മാസത്തേയ്ക്കു കൂടി സമയം നീട്ടി നൽകിയത്. എസ്എംഎസ് വഴിയോ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ പാൻ ആധാറുമായി ലിങ്ക്‌ ചെയ്യാം. 

ഇങ്ങനെ ലിങ്ക് ചെയ്യാം

എസ്എംഎസ് വഴി ലിങ്ക് ചെയ്യുന്നതിന്, UIDPAN <12-അക്ക ആധാർ നമ്പർ> <10-അക്ക PAN> എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക. സന്ദേശം അയച്ചു കഴിഞ്ഞാൽ, പാൻ ആധാറുമായി ലിങ്ക് ചെയ്യും.  

പോർട്ടൽ വഴി ലിങ്ക് ചെയ്യാൻ- www.incometax.gov.in എന്ന സൈറ്റ് തുറക്കുക. ഔർ സർവീസസിൽ ക്ലിക്ക് ചെയ്യുക. പാൻ, ആധാർ വിവരങ്ങൾ നൽകുക. മൊബൈൽ നമ്പർ നൽകുക. ആധാർ വിവരങ്ങൾ വാലിഡേറ്റ് ചെയ്യുന്നതിന് ഐ എഗ്രി-യിൽ ക്ലിക്ക് ചെയ്യുക. ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യുക.  

പുതിയ ആദായ നികുതി പോർട്ടൽ വഴി പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം. ലിങ്ക് ആധാർ സ്റ്റാറ്റസ്-ൽ ക്ലിക്ക് ചെയ്യുക. പാൻ, ആധാർ വിവരങ്ങൾ നൽകിയാൽ മതി. എസ്എംഎസ് വഴിയും പരിശോധിക്കാം. 12 അക്ക ആധാർ നമ്പർ, 10 അക്ക പാൻ നമ്പർ എന്നിവ ടൈപ്പ് ചെയ്യുക. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽനിന്ന് 567678 അല്ലെങ്കിൽ 56161 നമ്പറിലേക്ക് അയക്കുക. മറുപടി ലഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT