ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ,പേടിഎം തുടങ്ങിയ ആപ്പുകള്‍ വഴിയാണ് തട്ടിപ്പുകള്‍ അധികവും നടക്കുന്നത്. വ്യാജ പേയ്‌മെന്റ് അഭ്യര്‍ത്ഥനകളില്‍ വീണ് ഒരു വലിയ ശതമാനത്തിന്റെ പണം നഷ്ടപ്പെടുന്നുണ്ട്. തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. യുപിഐ ആപ്പുകളിലും ഉപയോക്താക്കള്‍ക്ക് സുരക്ഷയുടെ ഭാഗമായി ചില ഫീച്ചറുകള്‍ ആക്ടീവ് ആക്കി ഇടാവുന്നതാണ്.
ബയോമെട്രിക് ലോക്ക് അല്ലെങ്കില്‍ ആപ്പ് ലോക്ക് ഓണാക്കുക - ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്‌സ് ലോക്ക് പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ അനുമതിയില്ലാതെ മറ്റാര്‍ക്കും പണമടയ്ക്കാന്‍ കഴിയില്ല.
പേയ്‌മെന്റ് റിക്വസ്റ്റ് അറിയിപ്പുകള്‍ ഓഫാക്കരുത്- ആരെങ്കിലും നിങ്ങള്‍ക്ക് വ്യാജ പേയ്‌മെന്റ് അഭ്യര്‍ത്ഥന അയച്ചാല്‍ അറിയിപ്പ് വഴി നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ഉടന്‍ തന്നെ അറിയാന്‍ കഴിയും.
പണം അയയ്ക്കുന്നതിന് മുമ്പ് പേര് പരിശോധിക്കുക - ഏതൊരു അഭ്യര്‍ത്ഥനയും സ്വീകരിക്കുന്നതിനുമുമ്പ്, അപ്പുറത്തുള്ള വ്യക്തിയുടെ പേരും യുപിഐ ഐഡിയും ശ്രദ്ധിക്കുക.
പ്രതിദിന ഇടപാട് പരിധി കുറയ്ക്കുക- ആപ്പില്‍ പ്രതിദിന ഇടപാട് പരിധി എന്ന ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ടേങ്കില്‍ കുറഞ്ഞ പ്രതിദിന ഇടപാട് പരിധി നിശ്ചയിക്കുക. തട്ടിപ്പ് ഉണ്ടായാല്‍ കാര്യമായ നഷ്ടം തടയാന്‍ ഇത് സഹായിക്കും.
ക്യൂആര്‍ കോഡ്, റിവാര്‍ഡ് തട്ടിപ്പുകള്‍ സൂക്ഷിക്കുക- വ്യാജ റീഫണ്ടുകള്‍, ക്യാഷ്ബാക്കുകള്‍, റിവാര്‍ഡുകള്‍ എന്നിവ വാഗ്ദാനം ചെയ്ത് ക്യൂ ആര്‍ കോഡുകളോ ലിങ്കുകളോ അയയ്ക്കുന്നു. പലരും അവ തിടുക്കത്തില്‍ സ്‌കാന്‍ ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നു. അപരിചിതരില്‍ നിന്നുള്ള പേയ്‌മെന്റ് അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാതിരിക്കുക, ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെടുന്നവരുടെ ചതികളില്‍ വീഴാതിരിക്കുക, മാത്രമല്ല നിങ്ങളുടെ യുപിഐ പിന്‍ ആരുമായും പങ്കിടരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates