പ്രതീകാത്മക ചിത്രം 
Business

പോസ്റ്റ് ഓഫീസിൽ നിക്ഷേപമുണ്ടോ? ഏപ്രിൽ ഒന്നിന് മുൻപ് ഇക്കാര്യം നിർബന്ധമായും ചെയ്യണം

മന്ത്‌ലി ഇൻകം സ്ക്കീം, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, ടേം ഡെപ്പോസിറ്റ് എന്നീ പദ്ധതികൾക്കും ഈ നിബന്ധന ബാധകമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ നിക്ഷേപമുള്ളവർ ഏപ്രിൽ ഒന്നാം തീയതിക്കു മുമ്പായി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുമായോ ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിക്കണം. പ്രസ്തുത നിക്ഷേപങ്ങളുടെ പലിശ ഏപ്രിൽ ഒന്നാം തീയതി മുതൽ അതാത്  സേവിങ്സ് അക്കൗണ്ടുകളിലാകും ക്രെഡിറ്റ് ആവുക. ഇതുവരെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പലിശ പണമായി കൈപ്പറ്റാമായിരുന്നു. 

ഏപ്രിൽ ഒന്ന് മുതൽ ഇക്കാര്യത്തിൽ മാറ്റം വരികയാണ്. മന്ത്‌ലി ഇൻകം സ്ക്കീം, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, ടേം ഡെപ്പോസിറ്റ് എന്നീ പദ്ധതികൾക്കും ഈ നിബന്ധന ബാധകമാണ്. 

പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുള്ളവർ പ്രസ്തുത പാസ് ബുക്കും ടൈം ഡെപ്പോസിറ്റിന്റെ പാസ് ബുക്കുമായി പോസ്റ്റ് ഓഫീസിൽ ചെന്ന് ഫോം നമ്പർ SB - 83 പൂരിപ്പിച്ചു നൽകിയാൽ മതി. ബാങ്ക് അക്കൗണ്ടുമായി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബന്ധിപ്പിക്കുന്നതിന് ഫോം ECS - 1 പൂരിപ്പിച്ചു നൽകണം. ഒപ്പം കാൻസൽ ചെയ്ത ചെക്കോ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പിയോ ടൈം ഡെപ്പോസിറ്റ് പാസ്ബുക്കിനോടൊപ്പം സമർപ്പിക്കണം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാളും ആദായം നൽകുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വർഷ കാലാവധികളിൽ നിക്ഷേപിക്കാം. പത്ത് വയസിനു മുകളിലുള്ള ആർക്കും നിക്ഷേപം തുടങ്ങാം. 

വാർഷികാടിസ്ഥാനത്തിലാണ് പലിശ വിതരണം. ഏറ്റവും ചുരുങ്ങിയത് 1000 മുതൽ പരമാവധി എത്ര വേണമെങ്കിലും നിക്ഷേപം നടത്താം. വർഷത്തിലെ ആദ്യ മൂന്നു പാദങ്ങളിൽ 5.5 % വീതവും നാലാം പാദത്തിൽ 6.7% വുമാണ് പലിശ ഇപ്പോൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT