ഹര്‍ദീപ് സിങ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

ഒക്ടോബര്‍ 16നാണ് ഉത്തര്‍പ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്
ഹര്‍ദീപ് സിങ് പുരി
ഹര്‍ദീപ് സിങ് പുരിഫയൽ
Updated on: 
1 min read

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എട്ട് സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. പൂര്‍ണമായും ജാതി സമവാക്യങ്ങള്‍ പാലിച്ചുകൊണ്ട് തയ്യാറാക്കിയ പട്ടികയില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഇടംപിടിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ തന്നെ പുനഃസംഘടന നടന്നേക്കുമെന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കേന്ദ്രമന്ത്രിമാരായിരുന്ന ജോര്‍ജ് കുര്യന്‍, രവനീത് സിങ് ബിട്ടു എന്നിവര്‍ നേരത്തെ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു.

ഒക്ടോബര്‍ 16നാണ് ഉത്തര്‍പ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഴിവുവരുന്ന സീറ്റുകളിലേക്ക് നിലവിലുള്ള ആരെയും നിലനിർത്താതെ എട്ടു പുതിയ സ്ഥാനാർഥികളെയാണ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് ബിജെപിക്ക് ഏഴ് സീറ്റുകളില്‍ വിജയം ഉറപ്പാണ്. എട്ടാമത്തെ സീറ്റ് കൂടി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി.

ഹർദീപ് പുരിക്ക് പുറമെ, ബിഎൽ വർമ, അരുൺ സിങ്, സീമാ ദ്വിവേദി, നീരജ് ശേഖർ, ബ്രിജ് ലാൽ, ഗീതാ ശാക്യ എന്നിവർക്കും ഇത്തവണ അവസരം ലഭിച്ചില്ല. ഉത്തർപ്രദേശിൽ നിന്നുള്ള മറ്റൊരു രാജ്യസഭാംഗമായിരുന്ന ദിനേശ് ശർമയെ അടുത്തിടെ അന്തമാൻ നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനന്റ് ഗവർണറായി നിയമിച്ചിരുന്നു.

സംസ്ഥാന മന്ത്രിയായ ധരംപാല്‍ സിങ്, രാധാകാന്ത് ഓജ, ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് പാല്‍, മുന്‍ എംഎല്‍സി വിദ്യാസാഗര്‍ സോങ്കര്‍, ഗോപി കൃഷ്ണ പാണ്ഡെ, രാം പ്രതാപ് സിങ് ചൗഹാന്‍, മുന്‍ ലോക്സഭാംഗം പ്രിയങ്ക സിങ് റാവത്ത്, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സന്തോഷ് ഗാംഗ്വാറിന്റെ മകള്‍ ശ്രുതി ഗാംഗ്വാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.

പിന്നാക്ക വിഭാഗങ്ങള്‍, ദലിതര്‍, ബ്രാഹ്മണര്‍, ഠാക്കൂര്‍ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് തുല്യ പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ധരംപാല്‍ സിങ് ലോധ് വിഭാഗത്തിലും രമാകാന്ത് ഓജയും ഗോപി കൃഷ്ണ പാണ്ഡെയും ബ്രാഹ്മണ വിഭാഗത്തിലും പെടുന്നു. പ്രകാശ് പാലിന് പുറമെ ശ്രുതി ഗാംഗ്വാറും ഒബിസി വിഭാഗത്തില്‍ നിന്നാണ്. വിദ്യാസാഗര്‍ സോങ്കറും പ്രിയങ്ക റാവത്തും ദലിതരും റാംസിങ് ചൗഹാൻ ഠാക്കൂര്‍ സമുദായത്തിലും ഉള്‍പ്പെടുന്നു. സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കപ്പെട്ട എല്ലാവര്‍ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിലൂടെ ആശംസകള്‍ അറിയിച്ചു.

ഹര്‍ദീപ് സിങ് പുരി
'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
ഹര്‍ദീപ് സിങ് പുരി
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍
ഹര്‍ദീപ് സിങ് പുരി
'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി
Summary

BJP Nominates 8 Leaders To Rajya Sabha From UP, Hardeep Puri Not On List

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com