driving licence file
Business

ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങള്‍ മാറുന്നു!, ഇനി 75% മാര്‍ക്ക് വേണം; അറിയാം വിശദമായി

ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള നടപടികളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള നടപടികളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള സുരക്ഷിതമായ ഡ്രൈവിങ് പരിശീലനത്തില്‍ വിജയിക്കാന്‍ നിലവില്‍ 60 ശതമാനം മാര്‍ക്കാണ് വേണ്ടത്. ഇത് 75 ശതമാനമായി ഉയര്‍ത്താന്‍ കരട് നിര്‍ദേശത്തില്‍ പറയുന്നു.

ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത മാതൃകകളിലുള്ള ലൈസന്‍സുകള്‍ നല്‍കണം. മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള ഈ നിര്‍ദേശങ്ങളിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ്.

സുരക്ഷിതമായ ഡ്രൈവിങ് പരിശീലനം കുറഞ്ഞത് 30 മിനിറ്റ് നീണ്ടുനില്‍ക്കണമെന്നും നിര്‍ദേശമുണ്ട്. അപേക്ഷ സമര്‍പ്പിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പരിശീലനം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും നിര്‍ദേശത്തില്‍ പറയുന്നു. പഴയ ലേണേഴ്‌സ് ലൈസന്‍സുള്ളവര്‍ക്കും ഡ്രൈവിങ് സ്‌കൂളില്‍നിന്ന് പരിശീലന സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കും നിലവിലുള്ള ഇളവുകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശ പൗരന്മാര്‍ക്കും നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് വ്യത്യസ്ത രൂപങ്ങളും നിറങ്ങളും ഏര്‍പ്പെടുത്താനാണ് മറ്റൊരു നിര്‍ദേശം. ലാമിനേറ്റ് ചെയ്ത കാര്‍ഡുകളിലോ പോളിവിനൈല്‍ ക്ലോറൈഡ് എന്ന പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള കാര്‍ഡുകളിലോ ലൈസന്‍സ് നല്‍കണം. ലൈസന്‍സില്‍ ഉടമയുടെ രക്തഗ്രൂപ്പ്, മൊബൈല്‍ നമ്പര്‍, അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട വ്യക്തിയുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

Driving licence rules: safe-driving tutorial pass mark to rise to 75%

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

'നേതാജിയെ വെറും തള്ള് മൂപ്പനാക്കി'; പ്രഭാസിനെ പൊക്കിയടിക്കാന്‍ സുഭാഷ്ചന്ദ്ര ബോസ്; അത് കേട്ട് ഞെട്ടാന്‍ ഹിറ്റ്‌ലറും; 'ഫൗജി' എയറില്‍

സുപ്രീം കോടതിയിൽ 20 കോർട്ട് മാസ്റ്റർ ഒഴിവുകൾ; ബിരുദധാരികൾക്ക് അപേക്ഷിക്കാം

രക്ഷകനായി തിലക് വര്‍മ (51*); ആവേശ മത്സരത്തില്‍ കിവികളെ വീഴ്ത്തി ഇന്ത്യ

വിദേശത്ത് ജോലി നോക്കുന്നുണ്ടോ?; അറിയാം ആ​ഗ്രഹം സഫലമാകാൻ നടത്താവുന്ന വഴിപാടുകൾ