നിര്‍ദിഷ്ട മനുഷ്യ നിര്‍മ്മിത 'ചന്ദ്രന്‍' റിയല്‍ എസ്റ്റേറ്റ് പദ്ധതി/ എപി 
Business

ഭൂമിയിലും ചന്ദ്രന്‍ തിളങ്ങും?, 500 കോടി ഡോളറിന്റെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതി; ദുബൈ പുതിയ ഉയരങ്ങളിലേക്ക്

അംബരചുംബികളായ കെട്ടിടങ്ങളാല്‍ സമ്പന്നമായ ദുബൈയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ 500 കോടി ഡോളറിന്റെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതി വരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ആരാണ് പറഞ്ഞത് ചന്ദ്രനില്‍ പോകാന്‍ സാധിക്കില്ല എന്ന്. അംബരചുംബികളായ കെട്ടിടങ്ങളാല്‍ സമ്പന്നമായ ദുബൈയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ 500 കോടി ഡോളറിന്റെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതി വരുന്നു. ആകാശം ഭൂമിയില്‍ എത്തി എന്ന് തോന്നിപ്പിക്കുന്നവിധം മനുഷ്യ നിര്‍മ്മിത 'ചന്ദ്രന്‍' പദ്ധതിക്കാണ് രൂപം നല്‍കിയത്.

കനേഡിയന്‍ സംരംഭകന്‍ മൈക്കിള്‍ ഹെന്‍ഡേഴ്‌സണാണ് പദ്ധതിക്ക് പിന്നില്‍. 900 അടി നീളമുള്ള കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതിക്കാണ് രൂപം നല്‍കിയത്. ഇതിന്റെ മുകള്‍വശത്ത് നൂറ് അടി വലിപ്പമുള്ള ചന്ദ്രന്റെ മാതൃകയാണ് പദ്ധതിയിലെ ആകര്‍ഷണം.

ചന്ദ്രന്റെ മാതൃക തീര്‍ക്കുന്ന നിര്‍മ്മാണ പദ്ധതി ദുബൈയില്‍ റിയല്‍ എസ്റ്റേ്റ്റ് രംഗത്ത് കുതിപ്പേകുമെന്നാണ് റിപ്പോര്‍ട്ട്. മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്‌സ് ആണ് ഇതിന്റെ നിര്‍മ്മാണച്ചെവല് വഹിക്കാന്‍ പോകുന്നത്. ഹെന്‍ഡേഴ്‌സണ്‍ ഈ കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയാണ്.

ചന്ദ്രന്റെ ആകൃതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ റിസോര്‍ട്ട് അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുക. നാലായിരം മുറികളുള്ള ഹോട്ടല്‍ അടക്കമുള്ളവയാണ് നിര്‍ദിഷ്ട പദ്ധതിയുടെ ആകര്‍ഷണം. ഒരേസമയം പതിനായിരം ആളുകള്‍ക്ക് ചെലവഴിക്കാന്‍ കഴിയുംവിധമാണ് സൗകര്യം ഒരുക്കുന്നത്. കാസിനോ അടക്കമുള്ള സേവനങ്ങളും ലഭ്യമാക്കും. പീഠത്തില്‍ ചന്ദ്രന്‍ ഇരിക്കുന്ന പോലെയാണ് രൂപകല്‍പ്പന. രാത്രിയില്‍ ചന്ദ്രന്‍ പ്രകാശിക്കുന്നത് പോലെ ചന്ദ്രന്റെ മാതൃകയും തിളങ്ങും. 

പാം ജുമൈറയിലെ ദുബൈ പേളില്‍ നിര്‍മ്മാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പദ്ധതിയെ കുറിച്ച് ഹെന്‍ഡേഴ്‌സണ്‍ വിശദീകരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി