ethanol-blended fuel ഫയല്‍
Business

എഥനോള്‍ 'കത്തുന്നു'; ഇ25 പുറത്തിറക്കുമോ?, വിശദീകരണവുമായി കേന്ദ്രം

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: 25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഉയര്‍ന്ന അളവിലുള്ള എഥനോള്‍ മിശ്രിതം വിവിധ വാഹന മോഡലുകളില്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇ25 പുറത്തിറക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്. ഈ വിഷയത്തില്‍ നയപരമായ തീരുമാനം എടുക്കുന്നതിന് മുന്‍പ് ആവശ്യമുള്ള വിപുലമായ ശാസ്ത്രീയ-സാങ്കേതിക മൂല്യനിര്‍ണ്ണയങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പരീക്ഷണങ്ങള്‍ ഇപ്പോഴും നടന്നുക്കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് ഇ25 പുറത്തിറക്കുമെന്ന് പറയാന്‍ സാധിക്കുക എന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എഥനോള്‍ കലര്‍ന്ന പെട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി ഇ25 പെട്രോള്‍ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ വിശദീകരണം. എഥനോള്‍ കലര്‍ന്ന പെട്രോള്‍ എന്‍ജിന് അനുയോജ്യമാണോ എന്നും ദീര്‍ഘകാല പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താന്‍ കഴിയുമോ എന്നും വാഹന ഉടമകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

എഥനോള്‍ കലര്‍ന്ന പെട്രോള്‍ ബന്ധപ്പെട്ട ഏതൊരു തീരുമാനവും ശാസ്ത്രീയമായ പരിശോധനകളെയും സാങ്കേതികമായ സാധൂകരണങ്ങളെയും ആശ്രയിച്ചായിരിക്കും. അല്ലാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലായിരിക്കില്ല എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

2023 ഏപ്രിലിലാണ് ഇ15 ബ്ലെന്‍ഡിങ് അവതരിപ്പിച്ചത്. തുടര്‍ന്ന് 2024 ഏപ്രിലില്‍ ഇ19 കൊണ്ടുവന്നു. 2025 ഏപ്രില്‍ മുതല്‍ ഇ20 ഉപയോഗത്തിലുണ്ട്. ഓരോ ഘട്ടത്തിലും കൃത്യമായ പരിശോധനകളും മൂല്യനിര്‍ണ്ണയങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പെട്രോളിലെ എഥനോളിന്റെ അളവ് 20 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനത്തിന് പിന്നാലെയുണ്ടായ എതിര്‍പ്പുകളെ തുടര്‍ന്ന്, ഇ25 ഇന്ധനം പുറത്തിറക്കാനുള്ള പദ്ധതികള്‍ തല്‍ക്കാലം നീട്ടിവെക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.

E25 petrol rollout reports 'absolutely false', testing still underway, says Govt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മരിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെങ്കിലും അവരും മനുഷ്യരല്ലേ...'; കള്ളാടി ദുരന്തത്തിൽ കണ്ണീർ വാർത്ത് ചൂരൽമല അതിജീവിതർ

'വളരെ നല്ലവരാണ് ബോബിയും സണ്ണിയും, മരിക്കുന്നതിന് മുൻപ് ധർമേന്ദ്ര പറഞ്ഞത് ഒരൊറ്റ കാര്യം'; തുറന്നു പറഞ്ഞ് ഹേമ മാലിനി

ഒരു മിനിറ്റില്‍ ബസ് എത്തും; പൊതുഗതാഗത രംഗത്ത് വന്‍ വിപ്ലവം, ദുബൈയില്‍ ബസ് സര്‍വീസുകളും സ്മാര്‍ട്ടാകും

കനത്തമഴ; രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'കാപ്പിയും കരളും തമ്മിൽ!' ദിവസവും കോഫി കുടിക്കുന്നവരിൽ ലിവർ കാൻസർ സാധ്യത കുറയും