

മരിക്കുന്നതിന് തൊട്ടുമുൻപ് ഭർത്താവ് ധർമ്മേന്ദ്ര പറഞ്ഞ കാര്യത്തെ കുറിച്ച് നടി ഹേമ മാലിനി. അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. കുടുംബ ബന്ധം നിലനിർത്തുന്നതിനെക്കുറിച്ചാണ് ധർമേന്ദ്ര പറഞ്ഞതെന്ന് ഹേമ മാലിനി ഓർത്തെടുത്തു. "എപ്പോഴും ഒരുമിച്ചായിരിക്കുക. എന്ത് ജോലിയുണ്ടെങ്കിലും, കുടുംബത്തിന് എപ്പോഴും പ്രാധാന്യം നൽകണം".- എന്നാണ് അദ്ദേഹം പറഞ്ഞത് ഹേമ മാലിനി പറഞ്ഞു.
സണ്ണിയും ബോബിയുമായും താൻ അടുത്തബന്ധമാണ് പുലർത്തുന്നതെന്നും ഹേമ മാലിനി വ്യക്തമാക്കി. "അത്ഭുതകരമായ രണ്ട് ആൺകുട്ടികളാണ് ബോബിയും സണ്ണിയും. വളരെ നല്ലവരാണവർ. ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ്. ഞങ്ങൾ പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല. ഞങ്ങൾ പരസ്പരം ശക്തമായ ബന്ധം തുടരുന്നു. വളരെ സന്തുഷ്ടരായ ഒരു കുടുംബമാണ് ഞങ്ങളുടേത്". - ഹേമ മാലിനി പറഞ്ഞു.
ധർമേന്ദ്രയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനുള്ളിൽ പ്രശ്‌നങ്ങളാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പ്രകാശ് കൗറും മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത, അജേത എന്നിവർ ഹേമ മാലിനിയെയും മക്കളായ അഹാനയെയും ഇഷയെയും പൂർണമായും ഒറ്റപ്പെടുത്തിയെന്ന് എഴുത്തുകാരി ശോഭാ ഡേ ഉൾപ്പെടെ ആരോപിക്കുകയും ചെയ്തിരുന്നു. ഇത്തരം ആരോപണങ്ങൾ നിലനിൽക്കെ ഹേമ മാലിനിയുടെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates