പ്രതീകാത്മക ചിത്രം  META AI
Business

ഭൂമിക്കടിയില്‍ കണ്ടെത്തിയത് 1000 മെട്രിക് ടണ്‍ സ്വര്‍ണം; കോളടിച്ച് ചൈന, ലോകത്താദ്യം

ത്രിഡി ജിയോളജിക്കല്‍ മോഡലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഹുനാനിലെ പിങ്ജിയാങ് കൗണ്ടിയില്‍ പരിശോധന നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. ഏകദേശം 7.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 1000 മെട്രിക് ടണ്‍ സ്വര്‍ണമാണ് കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലുതാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയില്‍ നിന്ന് 900 മെട്രിക് ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തിയിരുന്നു.

ത്രിഡി ജിയോളജിക്കല്‍ മോഡലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഹുനാനിലെ പിങ്ജിയാങ് കൗണ്ടിയില്‍ പരിശോധന നടത്തിയത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് രണ്ട് കിലോമീറ്റര്‍ ആഴത്തിലുള്ള സ്വര്‍ണ അയിരുകളെപ്പോലും കണ്ടെത്താനാകും. നിലവില്‍ രണ്ട് കിലോമീറ്റര്‍ ആഴത്തില്‍ 40 തരം സ്വര്‍ണ അയിരുകളെ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുതന്നെ 300 മെട്രിക് ടണ്‍ വരും. മൂന്ന് കിലോമീറ്റര്‍ വരെ പോയാല്‍ കൂടുതല്‍ സ്വര്‍ണനിക്ഷേപം കണ്ടെത്താനാകുമെന്ന്വാ ത്രിഡി മോഡലിങ് സൂചന നല്‍കുന്നുണ്ട്.

വാങ്കു പ്രദേശത്ത് പുറത്തെടുത്ത പാറകളുടെ സാമ്പികളുകളില്‍ 138ഗ്രാം സ്വര്‍ണം കണ്ടെത്തിയിരുന്നു. ഭൂമിക്കടിയിലെ ഖനിയില്‍ നിന്ന് ലഭിക്കുന്ന അയിരില്‍ എട്ട് ഗ്രാമിലധികം സ്വര്‍ണം അടങ്ങിയിട്ടുണ്ടെങ്കില്‍ വലിയ കാര്യമായാണ് ഗവേഷകര്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ 138 ഗ്രാം ലഭിക്കുന്നത് അപൂര്‍വവും അസാധാരണവുമാണെന്ന് വിദഗ്ധര്‍ പറയുന്നു.

Earth's largest gold mine discovered in China

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

മുറിയില്‍ കയറി വാതിലടച്ചു; വിളിച്ചിട്ടും തുറന്നില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം

റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ! (വിഡിയോ)

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; കേന്ദ്രവിജ്ഞാപനം ഇറങ്ങി

SCROLL FOR NEXT