ചൈനീസ് യാത്രാ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഈസ്‌മൈ ട്രിപ്പ് പ്രതീകാത്മക ചിത്രം
Business

'ദേശീയ സുരക്ഷയ്ക്ക് ഭീഷണി'; ചൈനീസ് യാത്രാ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ചൈനീസ് ഉടമസ്ഥതയിലുള്ള യാത്രാ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസ്‌മൈ ട്രിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് ഉടമസ്ഥതയിലുള്ള യാത്രാ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസ്‌മൈ ട്രിപ്പ്. ഇത്തരം യാത്രാ പ്ലാറ്റ്‌ഫോമുകള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ഡേറ്റ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഈസ്മൈ ട്രിപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ നിഷാന്ത് പിറ്റി എക്‌സില്‍ മുന്നറിയിപ്പ് നല്‍കി.

'യാത്ര ബുക്ക് ചെയ്യുന്നതിന് മുമ്പ്, ചോദിക്കുക - ഈ പ്ലാറ്റ്ഫോം യഥാര്‍ത്ഥത്തില്‍ ഇന്ത്യയുമായി യോജിക്കുന്നുണ്ടോ?, അതോ നമ്മളോട് ശത്രുത പുലര്‍ത്തുന്ന വിദേശ ഭരണകൂടങ്ങളുടെ ഉടമസ്ഥതയിലുള്ളതാണോ ഭൂരിപക്ഷം പ്ലാറ്റ്‌ഫോമുകളും?. ചൈനീസ് ഉടമസ്ഥതയിലുള്ള ചില ജനപ്രിയ ട്രാവല്‍ ആപ്പുകള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഡാറ്റ ആക്സസ് ചെയ്യുന്നുണ്ടാകാം. ഇത് ബിസിനസ്സിനെ മാത്രമല്ല , ഇത് ഒരു ദേശീയ സുരക്ഷാ പ്രശ്നമാണ്.'- നിഷാന്ത് പിറ്റി എക്‌സില്‍ കുറിച്ചു.

ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള, ഈസ്‌മൈ ട്രിപ്പിന്റെ സിഇഒയും സഹസ്ഥാപകനുമായ റികാന്ത് പിറ്റിയുടെ കുറിപ്പിനെ നിഷാന്ത് പിറ്റി പിന്തുണച്ചു. 'പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം, പലരും മൗനം പാലിച്ചപ്പോള്‍, പാകിസ്ഥാന് തുറന്ന പിന്തുണ നല്‍കിയ തുര്‍ക്കിക്കും അസര്‍ബൈജാനും എതിരെ ആദ്യമായി യാത്രാ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത് ഞങ്ങളായിരുന്നു.ഈ രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി'- റികാന്ത് പിറ്റിയുടെ കുറിപ്പ്. 'ഇന്ത്യന്‍ കമ്പനി എന്ന നിലയില്‍ അഭിമാനിക്കുന്ന ഞങ്ങള്‍, ഇന്ത്യന്‍ യാത്രക്കാരുടെ സുരക്ഷയും വികാരങ്ങളുമാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ എപ്പോഴും നയിച്ചിട്ടുള്ളത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മറ്റു പല യാത്രാ പ്ലാറ്റ്ഫോമുകളും കമ്പനികളും ഇപ്പോള്‍ സമാനമായ നിലപാടുകള്‍ സ്വീകരിക്കുന്നത് കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ കൂട്ടായ ഉത്തരവാദിത്തത്തിന്റെ ഒരു നല്ല അടയാളമാണിത്. ഞങ്ങള്‍ക്ക്, ഇത് ഒരു മുദ്രാവാക്യമല്ല. ഇത് ഞങ്ങളുടെ തത്വമാണ്. ആദ്യം രാഷ്ട്രം. പിന്നീട് ബിസിനസ്സ്. ആദ്യം ഇന്ത്യയെ കണ്ട് ഉത്തരവാദിത്തമുള്ള യാത്രാ തീരുമാനങ്ങളെ പിന്തുണച്ചതിന് വീണ്ടും നന്ദി,'- റികാന്ത് പിറ്റി കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT