ബൈജു രവീന്ദ്രന്‍/വിക്കിപിഡിയ 
Business

സമന്‍സ് നല്‍കിയിട്ടും ഹാജരായില്ല; ബൈജൂസില്‍ ഇഡി റെയ്ഡ്, രേഖകള്‍ പിടിച്ചെടുത്തു

ഓഫിസുകളിലും വീട്ടിലുമായി മൂന്നിടത്താണ് റെയ്ഡ് നടത്തിയതെന്ന് ഇഡി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയില്‍, എഡ്യൂടെക് കമ്പനിയായ ബൈജൂസില്‍ നടത്തിയ റെയ്ഡില്‍ രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തതായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റ്‌റ് (ഇഡി) അറിയിച്ചു. ബംഗളൂരുവിലെ ആസ്ഥാനത്തും സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.

ഓഫിസുകളിലും വീട്ടിലുമായി മൂന്നിടത്താണ് റെയ്ഡ് നടത്തിയതെന്ന് ഇഡി പ്രസ്താവനയില്‍ അറിയിച്ചു. 

2020-21നു ശേഷം ബൈജൂസ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് തയാറാക്കിയിട്ടില്ലെന്നും ഓഡിറ്റ് നടത്തിയിട്ടില്ലെന്നുമാണ് ഇഡി പറയുന്നത്. അതുകൊണ്ടുതന്നെ കമ്പനി നല്‍കിയ കണക്കുകള്‍ ബാങ്ക് രേഖകളുമായി ഒത്തുനോക്കേണ്ടതുണ്ടെന്നും ഇഡി അറിയിച്ചു. 

പല തവണ സമന്‍സ് നല്‍കിയിട്ടും ബൈജു രവീന്ദ്രന്‍ ഹാജരാവാത്തതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ബൈജൂസിനെതിരെ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് അ്‌ന്വേഷണമെന്നും ഇഡി പറഞ്ഞു.

അതേസമയം പതിവു പരിശോധന മാത്രമാണ് നടന്നതെന്ന് ബൈജൂസ് വക്താവ് പ്രതികരിച്ചു. സുതാര്യമായാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT