ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം: എംഎൽഎയുടെ ഉപക്ഷേപവും മുഖ്യമന്ത്രിയുടെ മറുപടിയും വിലകുറഞ്ഞ ഗിമ്മിക്ക്; വയനാട് പ്രകൃതി സംരക്ഷണ സമിതി

നിയന്ത്രണം പിൻവലിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടില്ല; കോടതി ആവശ്യപ്പെട്ടത് ബദൽ മാർഗ്ഗങ്ങൾ
Bandipur Night Travel Ban
Bandipur Night Travel Ban
Edited By:
Updated on: 
2 min read

കൽപ്പറ്റ: ബന്ദിപ്പൂർ ടൈഗർ റിസർവിലെ റോഡുകളിൽ കഴിഞ്ഞ 17 വർഷമായി തുടരുന്ന രാത്രിയാത്രാ നിയന്ത്രണം അവസാനിപ്പിക്കാൻ ശക്തമായ ഇടപെടൽ വേണമെന്ന ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ നിയമസഭയിലെ ഉപക്ഷേപവും അതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ മറുപടിയും പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വിലകുറഞ്ഞ ഗിമ്മിക്ക് മാത്രമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.

ചാമരാജ് നഗർ ഡെപ്യൂട്ടി കമ്മീഷണർ ഏർപ്പെടുത്തിയ രാത്രിയാത്രാ നിയന്ത്രണം അന്നത്തെ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പിൻവലിച്ചതിനെ തുടർന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയും അഡ്വ. ശ്രീനിവാസ ബാബുവും കർണാടക ഹൈക്കോടതിയിൽ രണ്ട് വ്യത്യസ്ത റിട്ട് ഹർജികൾ ഫയൽ ചെയ്തത്. തുടർന്ന് കോടതി ഇടപെടലിലൂടെയാണ് നിലവിലെ യാത്രാനിയന്ത്രണം നടപ്പിലായത്. ഇതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ ഹർജിയിൽ ഇതുവരെ സ്റ്റേ ലഭിച്ചിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 20 വർഷക്കാലമായി സുൽത്താൻ ബത്തേരിയും ബംഗളൂരുവും കേന്ദ്രീകരിച്ച ഹവാല സംഘങ്ങളും മറ്റ് ഗൂഢശക്തികളും നിയന്ത്രണം മറികടക്കാൻ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. വയനാട്ടിലെയും കർണാടകത്തിലെയും പൊതുജനങ്ങൾ ഈ യാത്രാനിയന്ത്രണവുമായി ഇതിനകം പൊരുത്തപ്പെട്ടു കഴിഞ്ഞതാണെന്നും ചില രാഷ്ട്രീയ തൽപ്പരകക്ഷികൾ മാത്രമാണ് വിഷയവുമായി വീണ്ടും രംഗത്തുവരുന്നതെന്നും സമിതി ആരോപിച്ചു.

Bandipur Night Travel Ban
കണ്ണൂരിന്റെ സ്വന്തം 'മിനി ഊട്ടി': സഞ്ചാരികളുടെ മനംകവർന്ന് ഏലപ്പീടിക; ടൂറിസം വികസനത്തിന് കാതോർത്ത് മലയോരം

രാത്രിയാത്രാ നിയന്ത്രണം വയനാടിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളെ ഒരു തരത്തിലും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും മറിച്ച് പ്രദേശത്തെ ടൂറിസം മേഖലയ്ക്കും ടൂറിസ്റ്റ് ഹോമുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും റിസോർട്ടുകൾക്കും വലിയ വളർച്ചയുണ്ടാക്കാൻ ഇത് സഹായകരമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി. രാത്രിയാത്രാ നിയന്ത്രണം പിൻവലിക്കാൻ കേരള-കർണാടക സർക്കാരുകൾ സമവായത്തിലെത്തി കോടതിയെ അറിയിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശമെന്ന മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസ്താവന വസ്തുതകളെ വളച്ചൊടിക്കലാണെന്നും സമിതി കുറ്റപ്പെടുത്തി. നിയന്ത്രണം പിൻവലിക്കാനല്ല, മറിച്ച് കർണാടകത്തിന് കൂടി സ്വീകാര്യമായ ബദൽ റോഡുകൾ നിർദ്ദേശിക്കാനാണ് കോടതി നിർദ്ദേശിച്ചത്. ബദൽ മാർഗ്ഗമായ ഹുൻസൂർ-ഗോണിക്കുപ്പ-കുട്ട റോഡ് വികസിപ്പിക്കണമെന്ന നിർദ്ദേശം കേരളത്തിന് സ്വീകാര്യമല്ലാത്തതിനാലാണ് മറ്റ് നിർദ്ദേശങ്ങൾ പരിഗണിക്കാൻ കോടതി തയ്യാറായത്. എന്നാൽ കോടതി നിർദ്ദേശം വന്ന് അഞ്ച് വർഷത്തിലേറെയായിട്ടും കേരള സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Bandipur Night Travel Ban
ചരിത്രശേഷിപ്പുകൾ ചേർത്തുപിടിച്ച് കാൽനൂറ്റാണ്ട്: നാണയങ്ങളുടെ അമൂല്യ നിധിയുമായി രാജാക്കാട്ടെ സുജിത്ത്

പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ ബംഗളൂരുവിൽ ചർച്ചായോഗം വിളിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും സമിതി വിമർശിച്ചു. മുതിർന്ന അഭിഭാഷകരെ അണിനിരത്തി രാഹുൽ ഗാന്ധിയും കേരള സർക്കാരും ശ്രമിച്ചിട്ടും മാറ്റമില്ലാത്ത വിഷയത്തിൽ ഇത്തരം നീക്കങ്ങൾ ഫലം കാണില്ലെന്ന് സമിതി അഭിപ്രായപ്പെട്ടു. വയനാടുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജൈവമേഖലയുടെ ഭാഗമായ ബന്ദിപ്പൂർ-നാഗർഹോളെ നാഷണൽ പാർക്കിലെയും വയനാട് വന്യജീവി സങ്കേതത്തിലെയും വന്യമൃഗങ്ങൾക്ക് വലിയ ആശ്വാസമാണ് നിലവിലെ യാത്രാനിയന്ത്രണം. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ വരുത്താൻ ശ്രമിച്ചാൽ കേരളത്തിലെയും കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും പരിസ്ഥിതി പ്രവർത്തകർ സംയുക്തമായി അതിനെ ചെറുക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

Bandipur Night Travel Ban
ഏഴിമലയിൽ യൂറോപ്യൻ റോളറുകളെ കണ്ടെത്തി: നിർണ്ണായക നിരീക്ഷണവുമായി ഒന്നാം ക്ലാസുകാരൻ
Summary

The Wayanad Prakrithi Samrakshana Samithi has strongly criticized the recent Assembly submission by MLA I.C. Balakrishnan and the subsequent reply by Chief Minister V.D. Satheesan regarding the lifting of the 17-year-old night traffic ban through the Bandipur Tiger Reserve, terming them cheap political gimmicks meant to mislead the public

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER