യുപിഐ  പ്രതീകാത്മക ചിത്രം
Business

ഇനി യുപിഐ വഴി പിഎഫ് തുക പിന്‍വലിക്കാം!, ഡിസംബര്‍ അവസാനം പ്രാബല്യത്തില്‍?; വിശദാംശങ്ങള്‍

പ്രൊവിഡന്റ് ഫണ്ട് തുക യുപിഐ വഴി പിന്‍വലിക്കാനുള്ള സൗകര്യം ഡിസംബര്‍ അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് തുക യുപിഐ വഴി പിന്‍വലിക്കാനുള്ള സൗകര്യം ഡിസംബര്‍ അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷ. ഈ സേവനം അവതരിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് ഇപിഎഫ്ഒ വ്യക്തമാക്കി.

ഇപിഎഫ് വരിക്കാര്‍ക്ക് ഭീം ആപ്പ് വഴി പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിന്‍വലിക്കാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം വരിക. പിന്‍വലിക്കാന്‍ അര്‍ഹതയുള്ള പിഎഫ് തുക എത്രയെന്നും ബാലന്‍സ് പരിശോധിക്കാനും വിരമിക്കല്‍ അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട ഏറ്റവും കുറഞ്ഞ തുക എത്രയെന്നും കാണാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം വരുത്തുക.

ഈ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയായി. പരീക്ഷണത്തിനിടെ നേരിട്ട സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇപിഎഫ്ഒ 3.0 പതിപ്പിന്റെ ഭാഗമായാണ് യുപിഐ പിന്‍വലിക്കല്‍ സൗകര്യം. വരിക്കാരന്റെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായും യുപിഐ അക്കൗണ്ടുമായും യുപിഐ പിന്‍വലിക്കല്‍ സൗകര്യത്തെ ബന്ധിപ്പിച്ച് കൊണ്ടാണ് ഇത് നടപ്പാക്കുക. ഇപിഎഫ്ഒ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍ക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ. വരിക്കാര്‍ക്ക് അവരുടെ ഇപിഎഫ് തുകയുടെ 90 ശതമാനം വരെ പിന്‍വലിക്കാന്‍ അനുവാദം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എങ്കിലും ഔദ്യോഗിക പരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

EPFO may enable PF withdrawals via UPI by December-end

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതിക്ക് സമയമനുസരിച്ച് ബില്‍: ഒരുവര്‍ഷം കൂടി ഇളവ്; 2029 ഏപ്രില്‍ മുതല്‍ നടപ്പാക്കും

'പി ജയരാജൻ സിപിഎമ്മിലെ പ്രതിപക്ഷം; പത്തുകൊല്ലം ഭരിച്ചപ്പോൾ എല്ലാം മറന്നു, സതീശൻ കണിച്ചുകുളങ്ങരയിൽ വന്നാൽ സ്വീകരിക്കും'

ആപ് അപ്‌ഡേറ്റ് ചെയ്യണേ...?; കെഎസ്ആര്‍ടിസി 'ചലോ'യില്‍ ക്യാഷ്ബാക്കും സ്‌കാന്‍ ആന്‍ഡ് പേയും

അച്ഛന്‍ പിടിച്ച വള്ളി കാരണം കല്ലേറും കരി ഓയില്‍ പ്രയോഗവും, ഒത്തുതീര്‍പ്പാക്കിയത് ഞാന്‍: ധ്യാന്‍ ശ്രീനിവാസന്‍

'കുപ്രചരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ'; കണ്ണൂരിൽ ഷാഫിക്കായി രംഗത്തിറങ്ങി യൂത്ത് കോൺഗ്രസ്