ആപ് അപ്‌ഡേറ്റ് ചെയ്യണേ...?; കെഎസ്ആര്‍ടിസി 'ചലോ'യില്‍ ക്യാഷ്ബാക്കും സ്‌കാന്‍ ആന്‍ഡ് പേയും

നവംബര്‍ 30വരെ പ്രത്യേക ക്യാഷ്ബാക്ക്
ksrtc
ksrtc
Updated on: 
1 min read

തിരുവനന്തപുരം: കെഎസ്ആര്‍ടിസി യാത്രക്കാര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനും കാര്‍ഡ് പേമന്റുകള്‍ എളുപ്പമാക്കാനും ഉപയോഗിക്കുന്ന 'ചലോ' ആപ്പില്‍ കൂടുതല്‍ സംവിധാനങ്ങള്‍ അവതരിപ്പിച്ചു. സ്‌കാന്‍ ആന്‍ഡ് പേ, ചലോ യുപിഐ എന്നീ സൗകര്യങ്ങളാണ് പുതുതായി ലഭ്യമാക്കിയിരിക്കുന്നത്.

ksrtc
'ഞാൻ മാവിലായിക്കാരന്‍'; മുഖ്യമന്ത്രിയുടെ ആ പ്രയോഗത്തിന് പിന്നിലെ കഥ

ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ ലഭിക്കുന്ന യുപിഐ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആപ് വഴി നേരിട്ട് പണമടയ്ക്കുന്നതാണ് സ്‌കാന്‍ ആന്‍ഡ് പേ സംവിധാനം. ചലോ ആപ്പില്‍ തന്നെ യുപിഐ പിന്‍ നല്‍കി പണമടയ്ക്കാന്‍ കഴിയുന്നതാണ് രണ്ടാമത്തെ സൗകര്യം. ഇതിനായി ജിപേ, പെടിഎം, ഫോണ്‍ പേ തുടങ്ങിയ മറ്റ് യുപിഐ ആപ്പുകളിലേയ്ക്ക് മാറേണ്ടതില്ല.

ksrtc
ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മൂന്നു ടെസ്റ്റുകള്‍ പാസാകണം; ഡിസംബര്‍ മുതല്‍ മാറ്റം

കെഎസ്ആര്‍ടിസിയുടെ ഈ പുതിയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നവംബര്‍ 30വരെ പ്രത്യേക ക്യാഷ്ബാക്ക് ഓഫറുമുണ്ട്. ഓരോ ഇടപാടിനും 50% വരെ ക്യാഷ് ബാക്ക് ലഭിച്ചേക്കും എന്നാണ് കെഎസ്ആര്‍ടിസിയുടെ അവകാശവാദം. 10 രൂപയാണ് ഒരു ഇടപാടില്‍ ലഭിക്കുന്ന പരമാവധി ക്യാഷ്ബാക്ക്. കുറഞ്ഞത് അഞ്ച് രൂപയും. ക്യാഷ്ബാക്ക് 24 മണിക്കൂറിനുള്ളില്‍ ഭീം ആപ്പിലൂടെ ക്രെഡിറ്റാകും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യം ലഭിക്കുക. പുതിയ പേയ്‌മെന്റ് സംവിധാനങ്ങള്‍ ലഭ്യമാകാന്‍ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേയ്ക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ മറക്കരുത്.

Summary

New features including cashback and scan-and-pay in the KSRTC 'Chalo' app

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER