share market  AI image
Business

തദ്ദേശീയര്‍ 'സ്മാര്‍ട്ടായി'; നാലാം ദിവസവും ഓഹരി വിപണിയില്‍ റാലി, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു

തുടര്‍ച്ചയായ നാലാംദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ നാലാംദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. തദ്ദേശീയര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണി ഉയരാന്‍ പ്രധാന കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇന്ന് ഏഷ്യന്‍ വിപണി നേട്ടത്തിലാണ്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രധാനമായി ബജാജ് ഫിനാന്‍സ്, പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, അദാനി പോര്‍ട്‌സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. ആക്‌സിസ് ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികളാണ് നഷ്ടം നേരിടുന്ന പ്രധാന കമ്പനികള്‍. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

അതിനിടെ അമേരിക്കന്‍ വിപണി ഇന്നലെ റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. കൂടാതെ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത് കുറച്ചിട്ടുണ്ട്. ഇതും ഓഹരി വിപണിക്ക് അനുകൂലമാണെന്നും വിദഗ്ധര്‍ പറയുന്നു. തിങ്കളാഴ്ച സെന്‍സെക്‌സ് 582 പോയിന്റ് ആണ് മുന്നേറിയത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.31 ശതമാനം ഉയര്‍ന്നതോടെ, ഒരു ബാരല്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില 65.67 ഡോളര്‍ കടന്നിരിക്കുകയാണ്.

Equity markets rally in early trade amid sustained buying

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും; കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ

പഴങ്ങൾ ഫ്രീസ് ചെയ്താണോ സൂക്ഷിക്കുന്നത്? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക

'ബലാത്സംഗക്കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് സിപിഎമ്മിന്റെ വലിയ വര്‍ത്തമാനം: കോണ്‍ഗ്രസ് ചെയ്തതു പോലെ ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ?'

ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം; മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ

SCROLL FOR NEXT