ന്യൂഡല്‍ഹി: 2035ടെ രാജ്യത്തുല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നല്ലൊരു ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ ഐകെഐജിഎഐ മാനേജര്‍ ഹോള്‍ങിഡിങ്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2035 ഓടെ ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 6 മുതല്‍ 8.7 ശതമാനം വരെ ഇലക്ട്രിക് വാഹനങ്ങള്‍(ഇവി) ചാര്‍ജ് ചെയ്യുന്നതിന് ഉപയോഗിക്കും. വരും വര്‍ഷങ്ങളില്‍ ഇവികളുടെ ആവശ്യകത കണക്കിലെടുത്താണിതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2023-ല്‍, ലോകത്തെ കാര്‍ വില്‍പ്പനയുടെ 18 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. ഇതില്‍ പകുതിയിലധികവും ചൈനയില്‍ നിന്നാണ്. ഇവികളുടെ ഉപയോഗത്തിലെ ദ്രുതഗതിയിലുള്ള വര്‍ദ്ധനവ് ആഗോള വൈദ്യുതി ഉപഭോഗത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
ഇവികളുടെ വര്‍ധിച്ചുവരുന്ന ആവശ്യകത ആഗോള വൈദ്യുതി ഉപഭോഗത്തില്‍ അവയുടെ പങ്ക് 2023 ലെ 0.5 ശതമാനത്തില്‍ നിന്ന് 2035 ല്‍ 8.1 ശതമാനത്തിനും 9.8 ശതമാനത്തിനും ഇടയില്‍ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇവി ഉപയോഗത്തിലെ ഈ വളര്‍ച്ച ഇന്ത്യയില്‍ ഉള്‍പ്പെടെ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടികാണിക്കുന്നു. കൂടുതല്‍ പേര്‍ ഇവി വാഹനങ്ങളിലേക്ക് മാറുന്നതിനാല്‍ വൈദ്യുതി ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുന്നതിന് ഊര്‍ജ്ജ മേഖലയ്ക്ക് ശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന താപനില അടുത്ത ദശകത്തില്‍ എയര്‍ കണ്ടീഷണറുകളുടെ (എസി) ആവശ്യം കുത്തനെ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2030-ഓടെ രാജ്യത്തെ എസികളുടെ ആവശ്യം ഇരട്ടിയാക്കും. ഇത് രാജ്യത്തെ മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates