'കള്ളക്കഥ നഷ്ടപ്പെടുത്തിയത് കുടുംബത്തിന്റെ ലെഗസി; 'പ്രിയം' നിര്‍മാതാവിന്റെ കൊച്ചുമകള്‍ പറഞ്ഞത് കേട്ട് സങ്കടം തോന്നി'; വെളിപ്പെടുത്തി ദീപ

ചാക്കോച്ചനുമായി അഭിനയിക്കാന്‍ വേണ്ടി എന്റെ അച്ഛനാണോ പ്രിയം നിര്‍മിച്ചത്?
Deepa Nayar
Deepa Nayar
Updated on
2 min read

ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്ത ഇടം നേടിയ നടിയാണ് ദീപ നായര്‍. പ്രിയം എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി വന്ന് ദീപ കീഴടക്കിയത് മലയാളികളുടെ മനസാണ്. പിന്നീട് സിനിമയിലൊന്നും അഭിനയിച്ചില്ലെങ്കിലും ദീപയെ ഇന്നും മലയാളി മറന്നിട്ടില്ല. ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയ ദീപയ്ക്ക് ലഭിക്കുന്ന സ്‌നേഹം അതിന്റെ തെളിവാണ്.

Deepa Nayar
'സത്യം പറ ചേട്ടാ, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ'; സഞ്ജു സാംസണെ പ്രശംസിച്ച് സിനിമാ ലോകവും

പ്രിയം സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും അതേ ചൊല്ലി പ്രചരിക്കുന്ന കള്ളക്കഥയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദീപ. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കാന്‍, തന്റെ അച്ഛന്‍ തന്നെ നിര്‍മിച്ച ചിത്രമാണ് പ്രിയം എന്ന പ്രചരണത്തെക്കുറിച്ചാണ് ദീപ സംസാരിക്കുന്നത്. ചിത്രത്തിന്റെ യഥാര്‍ത്ഥ നിര്‍മാതാവിന്റെ കൊച്ചുമകള്‍ തനിക്ക് അയച്ച മെസേജിനെ തുടര്‍ന്നാണ് ദീപ യുടെ പ്രതികരണം.

Deepa Nayar
'എന്നെ ഇതുവരെ ആരും മാറ്റി നിർത്തിയിട്ടില്ല, മാറി നിന്നത് ഞാൻ ആണ്'; മിൻമിനി

''എനിക്ക് ചാക്കോച്ചനുമായി അഭിനയിക്കാന്‍ വേണ്ടി എന്റെ അച്ഛനാണോ പ്രിയം നിര്‍മിച്ചത്? അതിനുത്തരം അല്ല എന്നാണ്. പ്രിയത്തിന്റെ നിര്‍മാതാവ് കെകെ നായര്‍ ആണ്. അദ്ദേഹം മരിച്ചുപോയി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ കൊച്ചുമകള്‍ വളരെ വിഷമത്തോടു കൂടി എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചിരുന്നു. എന്റെ അച്ഛനാണ് പ്രിയം നിര്‍മിച്ചത് എന്ന കള്ളക്കഥ കാരണം അവരുടെ കുടുംബത്തിന്റെ ലെഗസി പോലും നഷ്ടമായെന്ന് തോന്നുകയാണെന്ന് പറഞ്ഞു. അവര്‍ ആകെ നിര്‍മിച്ചത് പ്രിയം മാത്രമാണ്. ഞാന്‍ പ്രിയത്തിലേക്ക് വരുന്നത് വളരെ യാദൃശ്ചികമായാണ്.'' എന്നാണ് ദീപ പറയുന്നത്.

''എന്റെ അച്ഛനാണോ പ്രിയം നിര്‍മിച്ചത്? അല്ല. 26 വര്‍ഷം മുമ്പ് ഒരു അപ്രതീക്ഷിത നിമിഷം എന്റെ ജീവിതം മാറ്റി മറിച്ചു. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ റഡാറില്‍ പോലും അങ്ങനൊന്നുണ്ടായിരുന്നില്ല. പക്ഷെ വിപിന്‍ മോഹന്‍ അങ്കിളിലൂടേയും ഗിരിജ ആന്റിയിലൂടേയും പ്രപഞ്ചം ഒരു അവസരം എന്റെ മടിയില്‍ വച്ചു തന്നു. എന്റെ അച്ഛന്റേയും അമ്മയുടേയും മുഖത്തെ ഭാവം ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഇതൊരു നല്ല ആശയമാണോ എന്ന് അവര്‍ ആശങ്കയോടെ ചോദിച്ചു. എല്ലാ മാതാപിതാക്കളും ചോദിക്കുന്ന ചോദ്യം. സംശയമുണ്ടായിരുന്നുവെങ്കിലും ഒരു ലീപ്പെടുക്കാന്‍ അവര്‍ തയ്യാറായി. ആ അനുഭവം എന്നെ സ്‌ക്രീനിലെത്തിക്കുക മാത്രമല്ല ചെയ്തത്, ഇന്നും ലഭിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹവും കരുതലും കൂടെയാണ് നേടിത്തന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍, ആ യെസ് പറഞ്ഞതില്‍ ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു.'' എന്ന കുറിപ്പോടെയാണ് ദീപയുടെ പ്രതികരണം.

നേരത്തേയും പ്രിയത്തിലേക്കുള്ള തന്റെ എന്‍ട്രിയുടെ കഥ ദീപ പങ്കുവച്ചിരുന്നു. ഈ വിഡിയോയും താരം പുതിയ പോസ്റ്റിനൊപ്പം പങ്കുവെക്കുന്നുണ്ട്. അഭിനയത്തില്‍ നിന്നും പിന്മാറിയ ദീപ ഈയ്യടുത്താണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരുമായി റീകണക്ട് ചെയ്യാന്‍ ദീപയ്ക്ക് സാധിച്ചിട്ടുണ്ട്.

Summary

Priyam actress Deepa Nayar talks about her movie entry. Shares the sad message producer's granddaughter send her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com