'എന്നെ ഇതുവരെ ആരും മാറ്റി നിർത്തിയിട്ടില്ല, മാറി നിന്നത് ഞാൻ ആണ്'; മിൻമിനി

പാടാൻ കഴിയാതിരുന്ന സമയത്തും അവസരങ്ങൾ വന്നു.
Minmini
Minmini ചിത്രം: ടി പി സൂരജ്
Updated on
1 min read

'ചിന്ന ചിന്ന ആസൈ', 'പാതിരാവായി നേരം...' തുടങ്ങി ഒട്ടേറെ ഹിറ്റു ​ഗാനങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെയും സം​ഗീതാസ്വാദകരുടെയും മനം കവർന്ന ​ഗായികയാണ് മിൻമിനി. 'ചിന്ന ചിന്ന ആസൈ..' എന്ന പാട്ടിലൂടെയാണ് മിൻമിനി പ്രശസ്തയാകുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'സ്പാ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മിൻമിനി.

സ്പായിലെ 'ഹൃദയവതി...' എന്ന ​ഗാനത്തിലൂടെയാണ് മിൻമിനി വീണ്ടും മലയാളികളുടെ മനം കവരുന്നത്. ഇപ്പോഴിതാ തന്നെ പാട്ടിൽ നിന്ന് ആരും മാറ്റി നിർത്തിയിട്ടില്ല എന്ന് പറയുകയാണ് ​ഗായിക. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മിൻമിനി.

Minmini
സജീവമായി നിന്നിരുന്നെങ്കില്‍ നസ്രിയ ഉഗ്രന്‍ നടിയായേനെ; അക്കാര്യത്തില്‍ ഫഹദിന് എന്റേ അതേ നിലപാട്: ഉര്‍വശി

"എന്നെ ഇതുവരെ ആരും മാറ്റി നിർത്തിയിട്ടില്ല. ഞാൻ ആണ് മാറി നിന്നത്. പാടാൻ അവസരമില്ലാതെ മാറി നിന്ന ​ഗായികയായിരുന്നില്ല‌. പാടാൻ കഴിയാതിരുന്ന സമയത്തും അവസരങ്ങൾ വന്നു. കഴിവുള്ളവരെ എന്നും പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം എല്ലായിടത്തുമുണ്ട്. വളരെയധികം സന്തോഷവും സംതൃപ്തിയുമുണ്ട്.

Minmini
'ഫോട്ടോഷൂട്ടിന് പോലും പരീക്ഷിച്ചിട്ടില്ലാത്ത ലുക്കുകൾ; ഇത്തരം കഥാപാത്രം അപൂർവമായി മാത്രം സംഭവിക്കുന്നത്'

അന്ന് എന്നെ കുഞ്ഞു മിനിയായി കണ്ട് സ്വീകരിച്ച ആസ്വാദകർ ഇപ്പോഴും അതേ സ്നേഹത്തോടും പ്രോത്സാഹനത്തോടും സ്നേഹിക്കുകയും എന്റെ പാട്ട് കേൾക്കാൻ ആ​ഗ്രഹിക്കുകയും ചെയ്യുന്നു. ഇതിലും വലിയ ഒരു അവാർഡ് ​ഗായിക എന്ന നിലയിൽ ലഭിക്കാനില്ല. ശ്രോതാക്കളുടെ മനസിൽ ​ഗായകനോ ​ഗായികയോ ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ അവാർഡ് എന്ന് വിശ്വസിക്കുന്നു".- മിൻമിനി പറഞ്ഞു.

Summary

Cinema News: Singer Minmini opens up about her career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com