ഗൂഗിള്‍ ക്രോം ഫയൽ
Business

ഇന്റര്‍നെറ്റ് വേഗം കൂട്ടണോ?, ഈ ക്രോം സെറ്റിങ് ഓണാക്കുക; ചെയ്യേണ്ടത് ഇത്രമാത്രം

നിലവില്‍ ലഭ്യമായ ഏറ്റവും വേഗതയേറിയതും ജനപ്രിയവുമായ ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഗൂഗിള്‍ ക്രോം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

നിലവില്‍ ലഭ്യമായ ഏറ്റവും വേഗതയേറിയതും ജനപ്രിയവുമായ ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഗൂഗിള്‍ ക്രോം. കോടിക്കണക്കിന് ആളുകള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളിലും ലാപ്‌ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും ദിവസവും ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വെബ്‌സൈറ്റുകള്‍ വേഗത്തില്‍ ലോഡ് ചെയ്യാനും മറ്റും സഹായിക്കുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് വേഗം കൂട്ടാന്‍ ക്രോമിലെ മറഞ്ഞിരിക്കുന്ന ഈ സവിശേഷത ഓണാക്കിയാല്‍ മതി. ബ്രൗസിങ് വേഗം കൂട്ടുന്ന എല്ലാ ഫീച്ചറുകളെയും അപേക്ഷിച്ച് സെറ്റിങ്സില്‍ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഒന്നാണ് പ്രീലോഡ് പേജുകള്‍.

ഈ ഫീച്ചറിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനവും. ഒരു വെബ്സൈറ്റ് തുറക്കുമ്പോള്‍, അടുത്തതായി ഏത് വെബ് പേജുകളിലേക്കാണ് പോകാന്‍ സാധ്യതയുള്ളതെന്ന് ക്രോം മുന്‍കൂട്ടി കണക്കാക്കുകയും അവ ബാക്ക്ഗ്രൗണ്ടില്‍ പ്രീലോഡ് ചെയ്ത് വെക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനരീതി.

ഇതിനര്‍ത്ഥം ആ ലിങ്കുകളില്‍ തൊടുന്നതിന് മുമ്പ് തന്നെ ആ വെബ്സൈറ്റുകളിലെ വിവിധ വെബ് പേജുകളിലേക്കുള്ള ലിങ്കുകള്‍ മുന്‍കൂട്ടി ലോഡ് ചെയ്യപ്പെടുന്നു എന്നാണ്. ഒരു പ്രീലോഡ് ചെയ്ത പേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, അത് ഉടനടി തുറക്കപ്പെടുന്നു. ഇത് ബ്രൗസറിന്റെ വേഗം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു.

ഗൂഗിള്‍ ക്രോമില്‍ ഇത് ഡിഫോള്‍ട്ടായി ഓണ്‍ ആയിരിക്കും. ഇത് അടുത്തതായി എന്താണ് തുറക്കാന്‍ സാധ്യതയുള്ളതെന്നതിനെക്കുറിച്ച് ചില ഏകദേശ ധാരണയുടെ അടിസ്ഥാനത്തില്‍ പ്രീലോഡ് ചെയ്ത് വെയ്ക്കുന്നു. എന്നിരുന്നാലും, സ്റ്റാന്‍ഡേര്‍ഡ് പ്രീലോഡിങ്ങിനേക്കാള്‍ മികച്ചത് 'എക്സ്റ്റന്‍ഡഡ് പ്രീലോഡിങ്' ആണ്. കാരണം, രണ്ടാമത് പറഞ്ഞ രീതി ക്ലിക്ക് ചെയ്യാന്‍ സാധ്യതയുള്ള കൂടുതല്‍ വെബ് പേജുകളെ മുന്‍കൂട്ടി ലോഡ് ചെയ്യുന്നു.

എക്സ്റ്റന്‍ഡഡ് പ്രീലോഡിങ് പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ക്രോം തുറക്കുക.

സെറ്റിങ്സിലേക്ക് പോവുക.

പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി ക്ലിക്ക് ചെയ്യുക.

പ്രീലോഡ് പേജുകള്‍ തെരഞ്ഞെടുക്കുക.

അതിനുശേഷം എക്സ്റ്റന്‍ഡഡ് പ്രീലോഡിങ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

Extended preloading can significantly improve your browsing speed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരൊറ്റ ജനപ്രതിനിധി പോലുമില്ലാത്ത പാർട്ടിയിലേക്ക് 20 തൃണമൂൽ നേതാക്കളുടെ കൂട്ടക്കുടിയേറ്റം; രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഭരണഘടനാ പ്രതിസന്ധിക്ക് പിന്നിലെന്ത്?

ജീവിതത്തിന്റെ നേർക്കാഴ്ചയായി 'ഹബീബി'; പ്രധാന വേഷത്തില്‍ ധനുഷിന്റെ പിതാവ് കസ്തൂരി രാജ

മൂന്നാറിൽ റേഷൻ കടയ്ക്ക് നേരെ വീണ്ടും കാട്ടാനയാക്രമണം; തകർക്കുന്നത് ഇത് ഇരുപത്തിയാറാം തവണ

2000 ജീവനക്കാരെ പിരിച്ചുവിടാന്‍ ബിബിസി; പരമ്പരാഗത രീതിയില്‍ കാര്യമില്ല, അപ്‌ഡേറ്റാവുക ലക്ഷ്യം; ലാഭം 6438 കോടി

കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിലെ പിഴവില്‍ തിരുത്ത്; 15 ദിവസം അവധിയെടുത്തെന്ന പരാമര്‍ശം ഒഴിവാക്കി ആരോഗ്യവകുപ്പ്

SCROLL FOR NEXT