മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

നിലവിലെ എസ്‌ഐടി തന്നെ അന്വേഷണം നടത്തിയാല്‍ മതിയാകുമെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
Lionel Messi, V Abdurahiman
Lionel Messi -V Abdurahimanx
Edited By:
Updated on: 
1 min read

തിരുവനന്തപുരം: മെസിയുടെ പേരിലുള്ള തട്ടിപ്പില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി. ഇതിന് അനുമതി തേടി ഡിജിപി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. നിലവിലെ എസ്‌ഐടി തന്നെ അന്വേഷണം നടത്തിയാല്‍ മതിയാകുമെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Lionel Messi, V Abdurahiman
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

മന്ത്രിമാര്‍ക്കോ മുന്‍മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ അവരുടെ കര്‍ത്തവ്യത്തിന്റെ ഭാഗമായി നടപ്പിലാക്കിയ കാര്യത്തില്‍ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. ആ പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ തട്ടിപ്പ്, വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

തുടക്കത്തില്‍ സ്‌പോണ്‍സര്‍ക്കെതിരെ മാത്രം അന്വേഷിച്ചിരുന്ന കേസില്‍ പിന്നീട് മുന്‍മന്ത്രി അബ്ദുറഹിമാന്‍, പേഴ്‌സണല്‍ സ്റ്റാഫ് അടക്കം മറ്റുള്ളവരുടെ പങ്കും അന്വേഷണ പരിധിയിലാക്കിയിരുന്നു. എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി വിജിലന്‍സിന് അന്വേഷണം കൈമാറാമെന്ന സാധ്യതയും ഡിജിപിക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ നിലവിലെ എസ്‌ഐടി തന്നെ അന്വേഷിച്ചാല്‍ മതിയെന്നാണ് ഡിജിപിയുടെ നിലപാട്.

മുന്‍കൂര്‍ അനുമതി ലഭിച്ചാല്‍ അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള വിശദമായ അന്വേഷണത്തിനു ശേഷമാകും മുന്‍മന്ത്രി അബ്ദുറഹിമാന്‍ അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം. മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രചാരണത്തില്‍, പല കാര്യങ്ങള്‍ക്കും മുന്‍മന്ത്രിക്ക് അടക്കം വ്യക്തമായ വിശദീകരണം നല്‍കാനായിട്ടില്ലെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു. ടെണ്ടര്‍ കൂടാതെ സ്‌പോണ്‍സറെ കണ്ടെത്തുക, പൊതുമുതല്‍ സ്‌പോണ്‍സര്‍ക്ക് ഉപയോഗിക്കാന്‍ ചട്ടം മറികടന്ന് അനുമതി നല്‍കുക എന്നിവയെല്ലാം അധികാര ദുര്‍വിനിയോഗമാണെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Lionel Messi, V Abdurahiman
'വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാന്‍?; ആ സൈക്കോ സെക്ഷ്വല്‍ പ്രഡേറ്ററിന്റെ ലൈംഗിക അതിക്രമങ്ങള്‍ ചര്‍ച്ചയാക്കണ്ടേ?'
Lionel Messi, V Abdurahiman
ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി
Lionel Messi, V Abdurahiman
'ഞാനൊക്കെ ദോശ ഉണ്ടാക്കിയിട്ടുണ്ട്'; ദോശ ചുട്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, വിഡിയോ
Summary

Fraud involving Messi's name: DGP recommends invoking anti-corruption provisions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com